“ആസിഫ് അലി വില്ലനാകുമോ” വീണ്ടും സസ്പൻസ് – ത്രില്ലടിപ്പിച്ച് റോഷാക്ക്..!

·

·

, , , , ,

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ പുതിയ ടീസര്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

മുഖംമൂടി ധരിച്ച ഒരു വില്ലനെ ടീസറില്‍ കാണുന്നുണ്ട്. അത് ആസിഫ് അലിയാണെന്നാണ് സോഷ്യല്‍ മീഡിയയിൽ വധ പ്രതിവാദങ്ങൾ നടക്കുന്നുണ്ട്. ‘റോഷാക്കി’ല്‍ ആസിഫ് അലി അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ആസിഫ് അലി ഈ ചിത്രത്തിൽ കിടിലൻ സസ്പൻസ് റോൾ ആണ് ചെയ്യുന്നതെന്നും ഏറക്കുറെ വ്യക്തമായിട്ടുണ്ട്.

ആദ്യ ചിത്രം തന്നെ വമ്പൻ വിജയമാക്കി തീർത്ത നിസ്സാം ബഷീറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു. കൂടാതെ ആസിഫ് അലി അതിദി വേഷത്തിൽ എത്തുന്നുണ്ട്.കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്…….