മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ അർജുൻ സർജ

·

·

,

മോഹൻലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാൻ പദ്ധതിയിടുകയാണ് സൂപ്പർതാരം അർജുൻ സർജ. ഏറെ നാളുകളായി മോഹൻലാലുമായി ഇതിനെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്നും ഉടനെയില്ലെങ്കിലും മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ധ്രുവ് സർജയുടെ പുതിയ ചിത്രമായ മാർട്ടിന്റെ ടീസർ ലോഞ്ച് ചടങ്ങിലാണ് അർജുൻ സർജ ഇക്കാര്യം അറിയിച്ചത്.

മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ അർജുൻ സർജ മോഹൻലാലിന് ഒപ്പം അഭിനയിച്ചിരുന്നു. അദ്ദേഹത്തിന്റെ മരക്കാരിലെ പ്രകടനം മലയാളികൾ ഏറെ പ്രശംസിച്ചിരുന്നു. ഇപ്പോൾ ഇതാ ധ്രുവ സർജ നായകനാവുന്ന ചിത്രം മാർട്ടിന്റെ കഥ അർജുൻ സർജയുടേത് ആണ്. ആക്ഷൻ-പാക്ക്ഡ് കഥയായിരിക്കും ചിത്രമെന്നും റിലീസിനെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ധ്രുവ സർജയ്‌ക്കൊപ്പം വൈഭവി ഷാൻഡില്യ, അൻവേഷി ജെയിൻ, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാർ, നികിതിൻ ധീർ, നവാബ് ഷാ, രോഹിത് പഥക് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.