സീതയിലൂടെ തിരിച്ചു വന്ന് ബിന്ദു പണിക്കർ – “റോഷാക്ക്”ലെ ബിന്ദു പണിക്കാരുടെ പ്രകടനം കണ്ടു ഞെട്ടി ആരാധകർ

·

·

, , ,

“കുറേ കാലത്തിനു ശേഷമുള്ള കരിയർ ബെസ്ററ് പെർഫോമൻസ് എന്ന് തന്നെ വേണമെങ്കിൽ പറയാം”.

മമ്മൂട്ടി ചിത്രം “റോഷാക്ക്” ആദ്യദിനം അവസാനിക്കുമ്പോൾ ചിത്രത്തിന് മികച്ച പ്രതികരണമാണ് നേടുന്നത്.”റോഷാക്ക്” മൂവിയിൽ ഏതൊരു കഥാപാത്രത്തെ എടുത്ത് നോക്കിയാലും വല്ലാത്തൊരു മിസ്റ്റിക് ലുക്കാണ്. അത്ര കണ്ടങ്ങ് ചിരിക്കാത്ത, മൊത്തത്തിലൊരു ഡാർക്ക് ഷെയ്ഡുള്ള മനുഷ്യർ. പടത്തിന്റെ മൂഡും അങ്ങനെ തന്നെ. മമ്മൂട്ടിയെ പ്രകടനം പോലെ പ്രേക്ഷകർ എടുത്തു പറയുന്ന ഒന്നാണ് ചിത്രത്തിലെ ബിന്ദു പണിക്കാരുടേത്. വളരെ വ്യത്യസ്തമായ ഒരു പ്രകടനം കാണാം എന്നാണ് പ്രേക്ഷകർ പറയുന്നത്. അവരുടെ കഥാപാത്രം വല്ലാതെ വേട്ടയാടുന്ന ഒന്നാണ്

ഏറെ കാലത്തിനു ശേഷമാണു ബിന്ദു പണിക്കാരുടെ ഇത്തരത്തിലുള്ള ഒരു കഥാപാത്രം കാണുന്നത്..!! സാധാരണ കോമഡി കഥാപാത്രമായൊട്ടാണ് കണ്ടിട്ടുള്ളത്. വളരെ വ്യത്യസ്തമായിട്ടുള്ള ഒരു പ്രകടനം കണ്ടതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ.

ആദ്യ ചിത്രം തന്നെ വമ്പൻ വിജയമാക്കി തീർത്ത നിസ്സാം ബഷീറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു. കൂടാതെ ആസിഫ് അലി അതിദി വേഷത്തിൽ എത്തുന്നുണ്ട്