പാറുക്കുട്ടിയുടെ വര്‍ക്കൗട്ട്; ക്യൂട്ട് വീഡിയോ പങ്കുവച്ച് ഋഷി

·

·

ടെലിവിഷന്‍ സ്‌ക്രീനില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ പോലും നിറ സാന്നിധ്യമാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരിപാടിയിലെ പാറുക്കുട്ടി. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും താരമായിരിക്കുകയാണ് പാറുക്കുട്ടി. പിച്ച വെച്ചു നടക്കുന്നതിനു മുന്നേ ഫാന്‍സുകാരെ പോലും സൃഷ്ടിച്ചെടുത്തിട്ടുണ്ട് ഈ മിടുക്കി. അത്രയ്ക്ക് ഇഷ്ടമാണ് പ്രേക്ഷകര്‍ക്ക് പാറുക്കുട്ടിയെ. ഉപ്പും മുളകില്‍ പാറുക്കുട്ടിയുടെ ചേച്ചിയായെത്തുന്ന ശിവാനിയ്ക്ക് ഒപ്പം വര്‍ക്കൗട്ട് ചെയ്യുന്ന പാറുക്കുട്ടിയുടെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ഉപ്പും മുളകില്‍ വിഷ്ണു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഋഷി ആണ് ഈ ക്യൂട്ട് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

അത്രയ്ക്ക് ഇഷ്ടമാണ് പ്രേക്ഷകര്‍ക്ക് പാറുക്കുട്ടിയെ. പാറുക്കുട്ടിയുടെ ചിരിയും കൊഞ്ചലും കാണാന്‍ പ്രേക്ഷകര്‍ ആവോളം കാത്തിരിക്കുന്നുണ്ട് എന്നു വേണം പറയാന്‍.ജനിച്ച് നാലാം മാസം മുതല്‍ക്കെ ഉപ്പും മുളകില്‍ അഭിനയിച്ച് തുടങ്ങിയതാണ് പാറുക്കുട്ടി. പാറുക്കിട്ടിയുടെ കുഞ്ഞുകുഞ്ഞു വര്‍ത്തമാനങ്ങളും ഉപ്പും മുളകും പരിപാടിയെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലുമില്ലാതെ നര്‍മ്മരസംകൂട്ടിച്ചേര്‍ത്ത് അവതരിപ്പിക്കുകയാണ് ഉപ്പും മുളകും പരിപാടിയില്‍.

കരുനാഗപ്പള്ളിയിലെ പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ മകളാണ് പാറുക്കുട്ടി. അമേയ എന്നാണ് ശരിക്കുമുള്ള പേര്. കൊച്ചിയില്‍ വെച്ചു നടന്ന ഓഡിഷനിലൂടെ പാറുക്കുട്ടി ഉപ്പും മുളകും ടീമിലെത്തി.

 

View this post on Instagram

 

Parkutty doing workout with Shivanikutty 😂😂😂❤️❤️❤️ mwaaah #rishiskumar #afro #hair #uppummulakkum #anniyathukutty #dancelife #entertainment

A post shared by Rishi S Kumar (@rishi_skumar) on