അരുൾനിധിയുടെ കിടിലൻ ട്വിസ്റ്റും ഹൊററും മിസ്ട്രിയും ചേർന്ന കിടിലൻ ഒരു ത്രില്ലെർ പടം

·

·

,

ഈ വർഷം അരുൽനിധി നായകനായി ഇറങ്ങിയ മൂന്നാമത്തെ ത്രില്ലർ സിനിമ.
കഥയെപ്പറ്റി ഒന്നും പറയുന്നില്ല, എന്നെപോലെ കഥയെപ്പറ്റി ഒരു ധാരണയും ഇല്ലാതെ ഒരു blank mindൽ ഈ സിനിമ കാണുന്നത് ആവും ഏറ്റവും നല്ലത്.

2 മണിക്കൂർ 12 മിനിറ്റ് ദൈർഘ്യമുള്ള സിനിമയുടെ ആദ്യത്തെ ഒരു 30-40 മിനിറ്റ് വരെ അല്പം പതിഞ്ഞ താളത്തിൽ അനാവശ്യ കോമഡിയും പാട്ടും ഒക്കെയായി ആണ് സഞ്ചരിക്കുന്നത്, പിന്നെ കഥ trackലേക്ക് കയറും അവിടം മുതൽ കഥയ്ക്ക് ഉണ്ടാക്കി എടുക്കുന്ന built up ഒകെ നന്നായി തന്നെ മുന്നോട്ട് കൊണ്ടുപോയി നല്ലൊരു pointൽ തന്നെ interval ആവും, അവിടം മുതൽ 1st ഹാഫ്നേക്കാൾ മികച്ച ഒരു 2nd ഹാഫ് ആണ് നമ്മുക്ക് വേണ്ടി കാത്തിരിക്കുന്നത്. അത്പോലെ നല്ലൊരു ഒരു ക്ലൈമാക്സും സിനിമയ്ക്കായി ഒരുക്കി വച്ചിട്ടുണ്ട്.
നമ്മൾ സാധാരണ കാണാറുള്ള ഇൻവെസ്റ്റിഗേഷൻ ത്രില്ലർ/മിസ്ട്രി സിനിമയിൽ നിന്ന് അല്പം വ്യത്യസ്തമായ കഥയിൽ ഒരുക്കിയ നല്ലൊരു സിനിമ. എന്നാലും മേക്കിങ് പലപ്പോഴും ആവറേജിൽ ഒതുങ്ങിപോയ പോലെ തോന്നി. ചില രംഗങ്ങൾ ഒകെ കുറച്ചുകൂടി നന്നായി എടുത്തിരുന്നെങ്കിൽ പ്രേക്ഷകരിൽ കൂടുതൽ impact ഉണ്ടാക്കി എടുക്കാൻ സാധിക്കുമായിരുന്നു.
അരുൽനിധി as usual തന്റെ റോൾ നന്നായി തന്നെ ചെയ്തു, മറ്റു അഭിനേതാക്കളും അവരുടെ വേഷം നല്ലപോലെ കൈകാര്യം ചെയ്തു. BGMഉം നന്നായിരുന്നു.

സംവിധാനത്തിൽ ചില പാകപ്പിഴകൾ ഉണ്ടെങ്കിലും നല്ലൊരു കഥയിൽ ഒരുക്കിയ ഈ സിനിമ ത്രില്ലർ സിനിമകൾ ഇഷ്ടമുള്ളവർ എന്തായാലും കണ്ടു നോക്കേണ്ട ഒന്നാണ്.