കടൽക്കരയിൽ നൃത്തചുവടുമായി ശ്രിയ ശരൺ; വൈറലായി വീഡിയോ

·

·

തമിഴ് സിനിമ ലോകത്ത് ഒരുകാലത്ത് തിളങ്ങിനിന്നിരുന്ന താരമാണ് ശ്രിയ ശരണ്‍. മലയാളത്തിൽ മമ്മുട്ടി, പൃഥ്വിരാജ്, മോഹൻലാൽ എന്നിവർക്കൊപ്പവും ശ്രിയ എത്തിയിട്ടുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ ഫോട്ടോകളും വീഡിയോകളും ഇപ്പോഴും ഷെയര്‍ ചെയ്യാറുണ്ട് ശ്രിയ ശരണ്‍. താരം അത്തരത്തിൽ ഷെയര്‍ ചെയ്‍ത പുതിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

റഷ്യക്കാരനായ ആൻഡ്രെയ്‍യുമായി കഴിഞ്ഞ വര്‍ഷം ശ്രിയ ശരണ്‍ വിവാഹിതയായിരുന്നു. പിന്നീട് കൊളമ്പിയ, മോസ്‍കോ, പെറു, സ്‍പെയ്ൻ തുടങ്ങിയവടങ്ങളില്‍ സന്ദര്‍ശനത്തിനും പോയിരുന്നു. ഐലന്റ് ലൈഫ് മിസ് ചെയ്യും എന്ന് പറഞ്ഞാണ് ശ്രിയ ശരണ്‍ വീഡിയോ ഇപ്പോള്‍ ഷെയര്‍ ചെയ്‍രിക്കുന്നത്. അതേസമയം ‘സണ്ടക്കാരി’യാണ് ശ്രിയ ശരണ്‍ നായികയായി ഒരുങ്ങുന്ന തമിഴ് ചിത്രം. ദ പ്രൊപ്പോസല്‍ എന്ന ഹോളിവുഡ് സിനിമയുടെ തമിഴ് റീമേക്കാണ് സണ്ടക്കാരി.

മുൻപ് വസ്ത്രധാരണത്തിന്‍റെ പേരില്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു താരം. ഇറക്കം കുറഞ്ഞ സ്കേര്‍ട്ടും കഴുത്തിറക്കം കൂടിയ ടോപ്പും ധരിച്ച് ഒരു പൊതു ചടങ്ങില്‍ എത്തിയത് അവരുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തതില്‍ മാത്രം അവസാനിച്ചിലായിരുന്നു. ഇക്കാര്യം തമിഴ്നാട് നിയമസഭയില്‍ ഒച്ചപ്പാടിന് കാരണമാവുകയും ചെയ്തിരുന്നു. ശ്രിയ ഇഷ്ടമുള്ള വസ്ത്രം ധരിച്ചത് മതവികാരത്തെ വൃണപ്പെടുത്തിയെന്നായിരുന്നു ഹിന്ദു മക്കള്‍ കക്ഷിയുടെ നിലപാട്. ഇതിനായി അവര്‍ക്ക് മാപ്പ് പറയേണ്ടിയും വന്നു. നിയമസഭയില്‍ പട്ടാളി മകള്‍ കക്ഷിയായിരുന്നു ശ്രിയയുടെയും മൊത്തം നടിമാരുടെയും ‘പ്രകോപനപരമായ’ വസ്ത്രധാരണത്തിന് എതിരെ രംഗത്ത് എത്തിയത്. നടിമാര്‍ക്ക് പ്രത്യേക വസ്ത്രധാരണ നിയമം വേണമെന്നാണ് ഇക്കൂട്ടര്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ ഡി‌എംകെയുടെ കനിമൊഴി ശക്തമായി രംഗത്ത് വന്നു. മാധ്യമങ്ങള്‍ സ്ത്രീകളെ പരമാവധി ചൂഷണം ചെയ്യുന്ന കാലത്ത് അതിനെതിരെ ശബ്ദമുയര്‍ത്താത്തവര്‍ പൊതു വേദിയിലെ വസ്ത്രധാരണത്തെ കുറിച്ച് സംസാരിക്കുന്നത് നിഷേധാത്മകമായി മാത്രമേ കാണാനാവൂ എന്നായിരുന്നു അവരുടെ മറുപടി.

പ്രശനം വഷളായതോടെ താനൊരു ഹിന്ദി സിനിമാ ലൊക്കേഷനില്‍ നിന്നാണ് ഈ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയതെന്നും വസ്ത്രം മാറാനുള്ള സാവകാശം ഇല്ലായിരുന്നു എന്നും അതിനാലാണ് ആ വേഷത്തില്‍ ചടങ്ങില്‍ പങ്കെടുത്തതെന്നും അതിന്റെ പേരില്‍ ഇതുപോലൊരു പ്രശ്‌നം ഉണ്ടാകുമെന്നു കരുതിയില്ല, ആരെയെങ്കിലും വേദനിപ്പിച്ചട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും പറഞ് ശ്രിയ മാപ്പു പറയുകയാണുണ്ടായത്.