രജിഷ വിജയൻ ചിത്രമായ ഖോ ഖോയുടെ ചിത്രീകരണം ആരംഭിച്ചു

·

·

,

ഫൈനല്‍സ്‌ എന്ന സൂപ്പര്‍ ഹിറ്റ് സ്പോര്‍ട്സ് ചിത്രത്തിന് ശേഷം രജീഷ വിജയന്‍ നായികയായി എത്തുന്ന പുതിയ സ്പോര്‍ട്സ് ചിത്രമായ ഖോ ഖോയുടെ ചിത്രീകരണം ആരംഭിച്ചു. രാഹുല്‍ റിജി നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

പന്ത്രണ്ട് പേരടങ്ങുന്ന ടീം കളിക്കുന്ന ഒരു കളിയാണ് ഖോ ഖോ. ഒരേസമയം ഒൻപത് പേരാകും കളിക്കളത്തിൽ ഉണ്ടാവുക. എതിർ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡി പോലെയൊരു കളിയാണിത്.ഇന്ത്യയിലെ പരമ്പരാഗത കളികളിലൊന്നാണിത്.

മുൻ അത്ലറ്റ് ആയ കോച്ചിന്റെ വേഷമാണ് ചിത്രത്തിൽ രജിഷ കൈകാര്യം ചെയ്യുന്നത്. ഒരു ഗ്രാമത്തിലെ സ്കൂളിൽ എങ്ങനെ ഒരു ഖോ ഖോ ടീം രൂപപ്പെടുന്നു എന്നതിനെക്കുറിച്ചാണ് ചിത്രം.