ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം ‘മാർട്ടിൻ’ ടീസർ പുറത്തിറങ്ങി

·

·

ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം ‘മാർട്ടിൻ’ ടീസർ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്‌ഷൻ ചിത്രം കൂടി എത്തുന്നുവെന്ന പ്രതീക്ഷയാണ് ടീസർ നൽകുന്നത്.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ പ്രിൻസ് ധ്രുവ സർജയുടെ ‘മാർട്ടി’ന്റെ ടീസർ . നടന്റെ അമ്മാവനായ അർജുൻ സർജയുടേതാണ് കഥ. ഈ വർഷം സാൻഡൽവുഡ് പ്രേക്ഷകർക്ക് ഒരു ദൃശ്യ വിസ്മയം സമ്മാനിക്കാനാണ് ധ്രുവിന്റെ വരവ് എന്ന് ടീസർ കാണുമ്പോൾ തന്നെ മനസിലാകും. ഇന്ത്യയിലെ ആദ്യമായിട്ടാണ് ഒരു ചിത്രത്തിന്റെ ടീസറിന് പ്രീമിയർ നടത്തുന്നത്. ഇന്ന് നടന്ന പരിപാടിയിൽ അർജുൻ സർജ എത്തിയിരുന്നു. ഒപ്പം ആക്ഷൻ സംവിധായകർ റാം ലക്ഷ്മൺ ഉണ്ടായിരുന്നു. ദേശസ്നേഹത്തിന്റെ ഒരു ആക്ഷൻ-പാക്ക്ഡ് കഥയായിരിക്കും ചിത്രമെന്നും റിലീസിനെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ധ്രുവ സർജയ്‌ക്കൊപ്പം വൈഭവി ഷാൻഡില്യ, അൻവേഷി ജെയിൻ, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാർ, നികിതിൻ ധീർ, നവാബ് ഷാ, രോഹിത് പഥക് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.