‘തൊഴിൽ നിഷേധം തെറ്റ്’ ശ്രീനാഥ് ഭാസി വിലക്കിനെതിരെ മമ്മൂട്ടി

·

·

, , ,

ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ച, നടന്‍ ശ്രീനാഥ് ഭാസി ഉള്‍പ്പെട്ടകേസില്‍ പ്രതികരിച്ച് മമ്മൂട്ടി. ‘തൊഴിൽ നിഷേധം തെറ്റ്’ വിലക്കിയിട്ടില്ലന്നും വിലക്കാൻ പാടില്ല നമ്മളെന്തിനാണ് അന്നം മുട്ടിക്കുന്നതെന്നും പറഞ്ഞു മമ്മൂട്ടി. തന്റെ പുതിയ സിനിമയുടെ പ്രസ് മീറ്റിനിടയിൽ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മമ്മൂട്ടിയുടെ മറുപടി. ആദ്യം പറഞ്ഞത് ആരെയും വിലക്കിയിട്ടില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ വിലക്കുണ്ടെന്ന് ആവര്‍ത്തിച്ചപ്പോഴാണ്, ആരെയും വിലക്കാന്‍ പാടില്ലെന്ന് മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടിയെ കൂടാതെ ജഗദീഷും തന്റെ നിലപാട് വ്യക്തമാക്കി.


റോഷാക് എന്ന സിനിമയുടെ പ്രസ് മീറ്റിനിടയിലാണ് പ്രതികരണം അറിയിച്ചത്. ഒക്ടോബർ 7 നാണു ചിത്രത്തിന്റെ റിലീസ് നിസാം ബഷീർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയെ കൂടാതെ ജഗദീഷ്, ഷറഫുദീൻ, കോട്ടയം നസീർ, ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, സഞ്ജു ശിവറാം എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു