ഇഷ്‌ക്കിലെ തേപ്പ്? എങ്കില്‍ ആ തേപ്പിനെ ഒന്ന് പരിശോധിക്കാം

·

·

കാമുകന് തന്നോടുള്ള സ്നേഹത്തിലേക്കാളും തന്റെ ചാരിത്രശുദ്ധിക്ക് വില കല്പിക്കുന്ന ആ അവസരത്തിൽ കാമുകൻ തന്റെ ചാരിത്ര്യ ശുദ്ധി അളന്നതിനു ശേഷം തന്റെ വിരലിൽ അണിയുന്ന മോതിരം തിരസ്കരിക്കുന്നതാണോ തേപ്പ്? ആ തേപ്പിനെ ഒന്ന് പരിശോധിക്കാം

ഒരു ഇൻസിഡന്റ് സംഭവിക്കുന്നു അത് ഒരു പെൺകുട്ടിക്ക് തന്നെ ആവുന്നു, അവളുടെ സ്ത്രീത്വം തന്നെ ആണ് അവിടെ ഇൻസിഡന്റിനു വിനയായീ തീരുന്നതു എന്ന് കരുതുക. അത് തെന്റെ തെറ്റുകൊണ്ടു സംഭവിച്ചതല്ല എന്നും കരുതുക അവിടെ അവളുടെ പ്രണയ പാചകത്തിൽ നിന്നും അവൾ പ്രതീക്ഷിക്കുന്നത് ആശ്വാസ വാക്കുകളാണ് എന്നാൽ പകരം തന്റെ ചാരിത്രശുദ്ധിയാണ് നായകനെന്ന് അറിയണമെന്ന് കേൾക്കുമ്പോൾ അവളെന്ത് പറയണം. അയാളെന്നെ തൊട്ടില്ലെന്ന് പറയണോ? ആ ഒരു ബോധ്യം അവന് കൊടുക്കലാണോ വേണ്ടത്?
വസുധ ബോൾഡല്ല. കാറിൽ വെച്ച് വില്ലനോട് തന്റേടത്തോടെ സംസാരിച്ചില്ല, വസുധ ഞാനാണെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നു. തന്റെ ചാരിത്രം സംരക്ഷിക്കാൻ ശ്രമിക്കുകയും പീഡിപ്പിക്കാൻ ശ്രമിച്ചവരോട് പകരം വീട്ടുകയും ചെയ്ത കാമുകനോട് വസുധ ആ തരത്തിൽ പെരുമാറിയത് ശരിയായില്ല എന്നിങ്ങനെ പല അഭിപ്രായങ്ങളും നായികയുടെ കഥാപാത്രത്തിനെ വിമർശിച്ചു വന്നിട്ടുണ്ട്. അവിടെ ഇ അഭ്പ്രായക്കാർ ഓർക്കേണ്ട ഒരു പോയിന്റ് പറയാം നായകൻ ചുംബനം ചോദിക്കുമ്പോൾ വസുധ പുറകിലെ സീറ്റിലേക്ക് മാറിയിരിന്നു ഒരു സ്വകാര്യത ആഗ്രഹിക്കുന്നവളാണ്. തന്റെ വിവാഹത്തിന് കാമുകന്റെ കുടുംബത്തിൽ നിന്ന് സമ്മതം വേണമെന്ന് ആഗ്രഹിക്കുന്ന, വീട്ടിൽ ആ പ്രൊപോസൽ അവനോട് സംസാരിക്കാൻ പറയുന്ന പെൺകുട്ടി. രാത്രിയിൽ തന്റെ കാമുകനോട് സംസാരിക്കുന്ന, കാമുകന്റെ ചുംബനം ലഭിക്കാനാഗ്രഹിക്കുന്ന പെൺകുട്ടി. അതെ വസുധ ഒരു സാധാരണ പെൺകുട്ടിയാണ്. രാത്രി ഞങ്ങൾ പെണ്ണുങ്ങൾക്ക് കൂടിയുള്ളതാണ് എന്ന് വാദിച്ച്കൊണ്ട് പൊതുസമൂഹത്തിന് മുന്നിൽ തന്റേടത്തോടെ പാതിരാത്രിയിൽ തന്റെ കാമുകനെ ചേർത്തു പിടിച്ച് കാറിന്റെ ഫ്രണ്ട് സീറ്റിലിരുന്ന് ഉമ്മ കൊടുക്കുന്ന നായിക അല്ല വസുധ അങ്ങനെ ഉണ്ടെങ്കിൽ വസുധ ബോൾഡ് എന്നോ ഫെമിനിസ്റ്റ് എന്നോ ഒക്കെ തിരക്കഥയുടെ രീതിയിൽ സംവിധായകന് അവതരിപ്പിക്കാമായിരുന്നു.

അപ്പോൾ അത്തരത്തിലുള്ള ഒരു പെണ്ണിന് ആ സാഹചര്യത്തിൽ അതായത് ഇൻസിഡന്റ് സംഭവിക്കുന്ന വേളയിൽ നിങ്ങളുദ്ധേശിക്കുന്ന തന്റേടമോ എതിർക്കാനുള്ള വിവേകമോ ഉണ്ടാകണമെന്നില്ല.വാസുദെയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ നായകനെ ലൈഫിൽ വേണ്ട എന്ന് വെയ്ക്കാനുള്ള മറ്റൊരു കാരണം നായകൻ വില്ലനോട് ഫൈറ്റ് ചെയ്ത് തന്റെ മാനം സംരക്ഷിക്കാതതിലല്ല. തന്നോടുള്ള സ്നേഹത്തേക്കാൾ അവനറിയേണ്ടത് ശരീരത്തിന്റെ വിശുദ്ധിയാണ് എന്നത്കൊണ്ടാ​ണ്. അത് വ്യക്തമാക്കുന്ന സന്ദർഭമാണ് അവളെ വീടിന്റെ മുന്നിൽ ഇറക്കിവിട്ടതിനു ശേഷം ഞാനൊരാണാണ് എനിക്കതറിയണമെന്ന് നായകൻ പറയുന്നത്. അങ്ങനെ വരുമ്പോൾസ്വാഭാവികമായും വസുധയുടെ സ്ഥാനത്ത് വേറെ ഏത് പെൺകുട്ടിയായാലും ചോദിക്കും ഇന്നലെ ഈ ആണത്തം കണ്ടിലല്ലോയെന്ന്. അതു തന്നെ അവളും ചോദിച്ചു.നായകന്റെ മാനസിക സംഘർഷങ്ങൾ കടന്നു പോകുന്നത് നോക്കാം തന്നെ വേദനിപ്പിച്ച അതേ അളവിൽ അയാളെയും വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ച് പോകുമ്പോഴും വസുധയെ കാറിൽ വെച്ച് എന്തു ചെയ്തു എന്ന ചോദ്യത്തിന് ഉത്തരവും അയാളിൽ നിന്ന് ലഭിക്കണമെന്ന ലക്ഷ്യവും അവനിലുണ്ടായിരുന്നു. തനിക്ക് ഏറ്റ മാനസികസംഘർഷത്തേക്കാളും വസുധ തന്റെ ആണത്തത്തെ ചോദ്യം ചെയ്ത അപമാനം കൊണ്ടുമാണ് നായകൻ പ്രതികാരത്തിന് വേണ്ടി പോകുന്നത്. അതിനുദാഹരണമാണ് ആശ്വാസകരമായ മറുപടി ലഭിച്ചതിനു ശേഷം അവൻ അവളെ വിളിക്കുന്നത്. മറ്റൊരു ഉദാഹരണം ആണ് തന്റെ ആണത്തത്തെ ചോദ്യം ചെയ്തതിനു പകരമായി ആക്രമിച്ചവരിലൊരാളെ ബന്ധനസ്ഥനാക്കി അവളുടെ മുന്നിൽ എത്തിച്ചു മാപ്പ് പറയിക്കലാണ് ഹീറോയിസമായി നായകൻ കരുതുന്നത്. ഇവിടെ നായകന്റെ മനസ്ഥിതി ഉള്ളവരാണ് അവനവൾക്ക് അത്രയും ചെയ്തില്ലേ പിന്നെ അവളെനെന്തിനു അങ്ങനെ ചെയ്തു എന്ന് ചിന്തിക്കുന്നതും അവളെ തേപ്പുകാരിയായി ചിത്രീകരിക്കുന്നതും. ലൈഫ് പാർട്ണറാകാൻ പോകുന്നയൊരാൾ തന്നേക്കാളും തന്റെ ചാരിത്രത്തെയാണ് സ്നേഹിക്കുന്നത് അത് നഷ്ടപ്പെട്ടാൽ അവന് താൻ സ്വീകാര്യയോഗ്യമല്ല എന്നവൻ പറയാതെ പറയുമ്പോൾ നടുവിരൽ നമസ്കാരമല്ലാതെ മറ്റെന്താണ് വസുധ നല്കേണ്ടത്.

അവളുടെ പ്രവർത്തിയെ കുറ്റപ്പെടുത്തുന്നവർ അവളുടെ ആ ചോദ്യത്തിന് അവൻ മറുപടി നല്കാത്തതെന്തെന്ന് പറയുന്നില്ല “അന്ന് അയാളെന്തെങ്കിലും എന്നെ ചെയ്തിരുന്നെങ്കിൽ നീ എന്നെ ഒഴിവാക്കുമായിരുന്നോ” എന്ന ചോദ്യത്തിനു ഉത്തരം ഇല്ലാതെ അവളെ പകച്ചു നോക്കുന്ന അവനെ അവളുടെ തീരുമാനത്തെ തേപ്പ് എന്ന് വിളിക്കുന്നവർ ഒന്ന് ഓർക്കണം. അവസാന സീനിലെ നായകന്റെ നിസ്സംഗതാവസ്ഥ ആയ ആ മൗനമാണ് സംവിധായകൻ പറഞ്ഞു വെക്കുന്നത്. സച്ചി ഒരു യാഥാസ്ഥികവാദിയല്ല എന്നതിന് തെളിവാണ് റെസ്റ്റോറന്റിൽ വെച്ച് തന്റെ കാമുകിയെ നോക്കിയ ചെറുപ്പക്കാരനെ വിരട്ടി ഒരു ചീപ്പ് ഷോഓഫ് എന്ന് അവളുടെ ചോദ്യത്തിന് മറുപടി കൊടുക്കുന്നത് അപ്പോൾ തന്നെ കെട്ടിക്കൂടെ എന്ന് വസുധ ചോദിക്കുന്നുണ്ട്.
അപ്പോൾ മറുപടിയായി, 5 രൂപയുടെ മഞ്ഞച്ചരടാണല്ലോ എന്റേയും നിന്റെയും ഫ്രീഡം ഡിസൈഡ് ചെയ്യേണ്ടത് എന്നു പറയുന്ന പുരോഗമന ചിന്താഗതിക്കാരനായ ആളാണ്. എന്നിട്ടും സ്ത്രീയോടുള്ള അയാളുടെ കാഴ്ച്ചപ്പാട് ആണ് ക്ലൈമാക്സിൽ എടുത്ത് കാണിക്കുന്നത്. പുറമേ പുരോഗമനമെന്ന് നടിക്കുകയും അകമേ കളങ്കിതവുമായ സച്ചിയെ പോലെ ചിന്തിക്കുന്ന നിരവധി ആളുകൾ സമൂഹത്തിൽ ഉണ്ടെന്നിടത്താണ് ‘ഇഷ്ക്’ എന്ന സിനിമയുടെ പ്രാധാന്യം.

Related: പുത്തെൻ മേക്കോവറിൽ മീര നന്ദൻ പാന്റ് ഇടാന്‍ മറന്നു പോയോ എന്ന് സദാചാരവാദികൾ

ഇതൊരു സ്ത്രീപക്ഷ സിനിമയാണെന്നോ, വസുധ ഇന്നത്തെ സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്ന പെൺകുട്ടിയാണെന്നോ സംവിധായകൻ എവിടേയും പറയുന്നില്ല. എന്നാൽ കഥ അവസാനിക്കുന്നിടത്ത് നായകൻ ഒരു ശരീര പ്രണയിതാവായ സ്വാർത്ഥൻ ആണെന്ന് മനസ്സിലാകുന്നിടത്ത് വസുധ നടുവിരൽ നമസ്കാരത്തിലൂടെ മറുപടി നല്കുന്നത് ഒരു നായകന് മാത്രമല്ല അങ്ങനെ ചിന്തിക്കുന്ന ഒരു പുരുഷസമൂഹത്തിന് കൂടിയുള്ള മറുപടിയാണ്. ഇത്തരം സിനിമകൾ എല്ലാവർക്കും ഒരു പോലെ ആസ്വാദ്യകരമാവണമെന്നില്ല. പക്ഷേ സംവിധായകനുയർത്തുന്ന രാഷ്ട്രീയത്തെ അനാവശ്യമായ വാദങ്ങൾ ഉയർത്തി വിമർശിക്കുകയും സ്ത്രീകളുടെ ആൽമാഭിനത്തെ ചോദ്യം ചെയ്യുന്ന വാദങ്ങൾ ഉദ്ധരിച്ച് അത് തേപ്പ് ആണെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ ഒരു ഇഷ്ക് അല്ല ഇതുപോലെ സാമൂഹ്യ പ്രസക്തി ചൂണ്ടി കാണിക്കുന്ന പത്ത് സിനിമകൾ ഇറങ്ങിയാലും ഈ സമൂഹത്തിൽ യാതൊരു ബോധവത്കരണവും ഉണ്ടാകാൻ പോകുന്നില്ല. ആ സമൂഹം വീണ്ടും പറയും തേപ്പ്.