“അത് ഇന്നാണ്” – വിജയ് ലോകേഷ് ചിത്രത്തിന്റെ വർത്തകേട്ട് ആകാംഷയോടെ ആരാധകർ

·

·

, ,

സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് ദളപതി വിജയ്. ദളപതി ചിത്രങ്ങൾക്കായി സിനിമ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട്. മാസ്റ്ററിനു ശേഷം വീണ്ടും ദളപതി ലോകേഷ് കനക രാജിന് ഒപ്പം ഒന്നിക്കുകയാണ്.

വിക്രം എന്ന സിനിമക്ക് പിന്നാലെ ലോകേഷ് ഒരുക്കുന്ന സിനിമ എന്ന നിലക്കും മാസ്റ്ററിന് ശേഷം ലോകേഷും ദളപതിയും ഒന്നിക്കുന്ന ചിത്രമെന്ന നിലക്കും പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ ചിത്രവുമായി ബന്ധപ്പെട്ട വാർത്തകളായിരുന്നു സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ടായിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട വാർത്താ നടൻ നരേനാണു ട്വീറ്റ് ചെയ്തത്. “ഒരു ദിവസം പോലും കാത്തിരിക്കേണ്ട ആവശ്യമില്ല, അത് ഇന്നാണ്. ദളപതി 67എന്ന ഹാഷ് ടാഗിൽ ആയിരുന്നു താരത്തിന്റെ ട്വീറ്റ്. ഇതോടെ ആവേശത്തിലാണ് ദളപതി ആരാധകർ.

മാസ്റ്ററി’ന് ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്ന ചിത്രമാണ് ‘ദളപതി 67’. ഒരു ഗ്യാങ്സ്റ്ററിന്റെ റോളാണ് വിജയ് അവതരിപ്പിക്കുന്നത്.