Saina Movies
No Result
View All Result
  • Login
  • Home
  • News
  • Reviews
  • Life Story
  • Firstlook
  • Home
  • News
  • Reviews
  • Life Story
  • Firstlook
No Result
View All Result
Saina Movies
No Result
View All Result

മലയാളത്തിലെ ഏറ്റവും മികച്ച വൈൽഡ് ട്രക്കിങ് സിനിമ

Rinse by Rinse
September 10, 2020
Reading Time: 1 min
0
മലയാളത്തിലെ ഏറ്റവും മികച്ച വൈൽഡ് ട്രക്കിങ് സിനിമ

മലയാളത്തിലെ ഏറ്റവും മികച്ച വൈൽഡ് ട്രക്കിങ് സിനിമ ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു. അത് അനിൽ രാധാകൃഷ്ണമേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച ലോർഡ്‌ലിവിങ്‌സ്റ്റൺ ഏഴായിരം കണ്ടി. വൈൽഡ് ട്രക്കിങ് സിനിമ എന്ന വിഭാഗം മലയാളത്തിൽ അധികം പരീക്ഷണങ്ങൾക്കു വിധേയമാകാത്ത ഒരു വിഭാഗം എന്ന് വേണമെങ്കിൽ പറയാം. ഒരു പക്ഷെ നമ്മുടെ സിനിമ സങ്കല്പങ്ങളും കഥാപാത്രങ്ങളും പ്രണയവും,വികാരങ്ങളും ഒത്തുചേർന്നു ഇണങ്ങി ജീവിക്കുന്ന കുടുംബ പശ്ചാത്തല കഥാപാത്രങ്ങളായിരിക്കും. തെറ്റ് പറയാൻ പറ്റില്ല നമ്മുടെ സംസ്കാര പാരമ്പര്യം വിളിച്ചോതുന്ന ഇതിഹാസങ്ങളും കഥകളും എല്ലാം വികാര,വിചാര ജെനുസിൽ പെടുന്ന കഥാപാത്രങ്ങളാൽ സമ്പന്നമാണ് , ഇത്തരം നാടകീയത കേട്ടും അറിഞ്ഞും കണ്ടും വളർന്ന നമ്മൾ സിനിമ പോലുള്ള ജനപ്രിയ കലകളിൽ കാണാൻ ആഗ്രഹിക്കുന്നതും അത്തരം ജെനുസിൽ പെടുന്ന കഥയും കഥാപാത്രങ്ങളും ആണ്. ട്രാക്കിങ് സിനിമകൾ തന്നെ പല വിഭാഗങ്ങളിൽ പെടുന്നവ ഉണ്ട്, നിധി തേടി പോകുന്നവരുടെ കഥപറയുന്നവ , ബന്ദികളാക്കിയവരെ രക്ഷിക്കാൻ പോകുന്ന പട്ടാള കാരുടെ കഥപറയുന്നവ, കാറ്റിൽ വിനോദത്തിനു വന്നിട്ട് അപകടത്തിൽ പെടുന്നവരുടെ കഥപറയുന്നവ, കാട്ടിനുള്ളിലെ പ്രേതാലയങ്ങളുടെയും കൊട്ടകളുടെയും കഥ പറയുന്ന ഹോർറോർ സിനിമകൾ അങ്ങനെ നിരവധി ഉണ്ട്. ഇതിൽ മിലിട്ടറി വിഭാഗത്തിൽ പെടുന്ന സിനിമകൾ മാറ്റി നിർത്തേണ്ടി വരും കാരണം അവിടെ മിലിട്ടറി ട്രാക്കിങ് എന്നത് വനം ആസ്വദിക്കാൻ പോകുന്നത് അല്ല അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും അല്ല, മറിച്ച് വ്യക്തിസുരക്ഷയും രാജ്യസുരക്ഷയും മുന്നിൽ കണ്ട് എടുക്കുന്ന ദൗത്യമാണ് മിലിട്ടറി ട്രാക്കിങ് ഓപ്പറേഷനുകൾ. അതുകൊണ്ട് അത് ഒഴിവാക്കാം.

RELATED POSTS

സീതയിലൂടെ തിരിച്ചു വന്ന് ബിന്ദു പണിക്കർ – “റോഷാക്ക്”ലെ ബിന്ദു പണിക്കാരുടെ പ്രകടനം കണ്ടു ഞെട്ടി ആരാധകർ

“കഥ എങ്ങും അവസാനിക്കുന്നില്ല അത് തുടരും”. പല നിഘഖുടതയും മറച്ചു വെച് ലുക്ക്‌ ആന്റണി

“ആസിഫ് അലി വില്ലനാകുമോ” വീണ്ടും സസ്പൻസ് – ത്രില്ലടിപ്പിച്ച് റോഷാക്ക്..!

ലോക് സിനിമയിലെ ട്രാക്കിങ് മൂവീസിനെ കുറിച്ച് അന്വേഷണം തുടങ്ങിയാൽ അതിനു ഇ എഴുത്ത് തികയാതെ വരും കാരണം ഹോളിവുഡ് സിനിമകൾ മിക്കതും യാത്ര സിനിമകൾ ആണ്. അതിൽ തന്നെ വനം യാത്ര സിനിമയ്ക്ക് ബേസ് ആയി വരുന്ന തരം തിരക്കഥകളാൽ മെനെഞ്ഞെടുത്തവ നിരവധി ഉണ്ട്, ജുറാസിക്ക് പാർക്ക് ഒരു ഹൊറർ ജോണറിൽ പെടുത്തതാണ് പറ്റുന്നവയാണ്. മലയാളത്തിൽ ഇറങ്ങിയതിൽ വെച്ച് ഏറ്റവും മികച്ചത് എന്ന് പറയാൻ സാധിക്കുന്ന വൈൽഡ് ട്രക്കിങ് മൂവീ എന്നത് ലോർഡ്‌ലിവിങ്‌സ്റ്റൺ ഏഴായിരം കണ്ടി ആണ്.

ADVERTISEMENT

സിനിമയെ കുറിച്ചും സിനിമയിലെ ട്രക്കിങ് അനുഭവം പ്രേക്ഷക ആസ്വാദ്യമാകുന്നതിനെ കുറിച്ചും പറയുകയാണെങ്കിൽ, സിനിമയുടെ ഇതിവൃത്തം ഇങ്ങനാണ് കൊടും കാടിനുള്ളിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിക്കുന്ന ഒരു പ്രത്യേക ഗോത്ര ജനവിഭാഗത്തിന്‍റെ ജീവിതവും അവരുടെ ജീവിത രീതികളും സംസ്കാരവും വനം കൈയേറ്റക്കാരാലും വന വിഭവം കൊള്ളയടിക്കാൻ വരുന്നവരാലും നശിപ്പിക്കപ്പെടാതിരിക്കാനായി ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ നടത്തുന്ന ശ്രമമാണ് ഈ ചിത്രത്തിന്‍റെ കാതല്‍.

തന്‍റെ ഈ ശ്രമത്തിനായി ഇദ്ദേഹം പല മേഖലകളില്‍ നിപുണരായ കുറച്ച് ആളുകളെ കണ്ടെത്തി അവരെ ഈ വനാന്തര്‍ഭാഗത്തേയ്ക്ക് ക്ഷണിക്കുന്നു അവിടെ ഒരു അവരെ കാത്തിരിക്കുന്ന ആ ദൗത്യം പൂർത്തിയാക്കാൻ അവരെ പാകപ്പെടുത്തിയെടുക്കാൻ ശ്രമിക്കുകയും ഒപ്പം വനത്തിന്റെ വിഭവങ്ങളിലൂടെയും സ്വത്തത്തിലൂടെയും ഉള്ള അവരുടെ യാത്രയുമാണ് ഈ സിനിമ പ്രേഷകനോട് സംവദിക്കുന്നത്. സിനിമയുടെ ആദ്യ പകുതിയിൽ കാണിക്കുന്നതും ഇതാണ് സാധാരണ ജീവിതം നയിക്കുന്ന സമൂഹത്തിന്റെ പ്രത്യേകം പ്രത്യേകം മേഖലകളിൽ വ്യെക്തിമുദ്ര പതിപ്പിച്ചവരെ ഒരുമിച്ച് കൂട്ടി ഒരു ദൗത്യത്തിന് നേതൃത്വം നൽകുന്നു, അവരുടെ ദൗത്യം ആണ് ആ വനത്തെ സംരക്ഷിക്കുക എന്നത്. മനസിന്റെ ഉള്ളറകളിലേക്ക് തിരിഞ്ഞൊന്നു കണ്ണോടിച്ചാൽ വനത്തിന്റെ പച്ചപ്പും തെളിനീരിന്റെ തണുപ്പും നിറയുന്ന പ്രകൃതിയുടെ സൗന്തര്യം മനസ്സിലാവാഹിക്കാന്‍ കഴിയുന്നവർ ആണ് മലയാളി അതിപ്പോൾ ഏതു യന്ത്ര വല്കൃത ലോകത്ത് ജീവിച്ചാലും.പ്രകൃതിയെ സംരക്ഷിക്കുക അതിനുള്ള അര്‍പ്പണംവും ലക്ഷ്യവുമായാണ് സിനിമയിലെ പ്രധാന ഇതിവൃത്തം. ഭൂമിയും ആകാശവും വില്പനചരക്കാക്കുന്ന ആധുനിക മനുഷ്യന്റെ നെറികെട്ട യാത്രയെ ഓര്‍മപ്പെടുത്തുന്ന ചിത്രമാണ് ലോഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി. പ്രമേയത്തിൽ എപ്പോളും വ്യത്യസ്തത കണ്ടെത്തി പ്രേക്ഷകരെ രസിപ്പിക്കുന്ന അനില്‍ രാധാകൃഷ്ണ മേനോന്റെ മറ്റൊരു വെത്യസ്തമായ കഥപറച്ചിൽ ആണ് ഇ സിനിമ.

ഒരു ലക്ഷ്യത്തിനു വേണ്ടിയായിരുന്നു ഒന്നിച്ചത്. അതില്‍ കാഷ്ടങ്ങളില്‍ ഗവേഷണം നടത്തുന്ന പ്രൊഫ. നീലകണ്ഠനും (ചെമ്പന്‍ വിനോദ്) ജീവിതത്തിന്റെ ഒഴുക്ക് കൈവിട്ട ഷാര്‍പ്പ് ഷൂട്ടര്‍ മധുമിതയും (റീനു മാത്യൂസ്) വാര്‍ദ്ധക്യത്തിന്റെ അനാഥത്വം പേറുന്ന റിട്ടയേര്‍ഡ് ഐ.എ.എസ്. ഓഫീസറും (നെടുമുടിവേണുവും) ഉണ്ട്. കോഴിക്കോട് നിന്നും പാലക്കാട്ട് നിന്നും പൂനെയില്‍ നിന്നും ചെന്നൈയില്‍ നിന്നും ഏഴായിരം കണ്ടി തേടി എത്തിയവര്‍ ആണ് കഥാപാത്രങ്ങൾ . കൊടും കാടിനുള്ളിലെ ഒട്ടേറെ വിശേഷങ്ങൾ സൂക്ഷിച്ച ഒരു അത്ഭുത ലോകം. വന്‍ മരങ്ങള്‍ തണലായ വനത്തിനുള്ളിൽ പാതാളത്തിലേക്ക് നീളുന്ന ഗുഹയുണ്ട്. ആണ്‍ മയിലുകള്‍ നൃത്തം ചെയ്യുന്ന പൂമരങ്ങളുണ്ട്. മിന്നാമിന്നിക്കൂട്ടം പ്രഭപരത്തുന്ന തണല്‍ മരങ്ങളുണ്ട്. അതിനപ്പുറമാണ് ഏഴായിരം കണ്ടി. അതിന് ആരും അറിയാത്ത, 500 വര്‍ഷം പഴക്കമുള്ള ചരിത്രമുണ്ട്. ശത്രുവിന് കീഴടങ്ങുന്നതിനേക്കാള്‍ മരണമാണ് നല്ലതെന്ന് ഉറപ്പിച്ച് മരിയ്ക്കാന്‍ വേണ്ടി കാടു കയറിയവര്‍ക്ക് 7000 കണ്ടി നല്‍കിയത് മറ്റൊരു ജീവിതമായിരുന്നു.കഥാപത്രങ്ങൾ വനാന്തര്‍ഭാഗത്ത് എത്തിക്കഴിഞ്ഞാല്‍ അവിടെയുള്ള പുതിയ ഒരു ജനതയും സംസ്കാരവും കുറച്ച് കൌതുകകരമാണ് അവർക്ക്. അങ്ങനെ ഒരു ദൗത്യത്തിനായീ ഒന്നിച്ചെത്തിയവർ അവരുടെ പല കഴിവുകളും ഉപയോഗിച്ച് കൂട്ടായ ശ്രമത്തിലൂടെ ഒരു ജനതയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയുന്നിടത്തതാണ് ഈ ചിത്രത്തിന്‍റെ രണ്ടാം പകുതി. ഒരു ഡോക്യുമെന്‍ററി ഫീല്‍ പ്രകടമാണ് ചിത്രത്തിൽ. എങ്കിൽ തന്നെയും കാടിനേയും കാടിന്റെ സമ്പത്തിനെയും കുറിച്ച്‌ വ്യക്തമായ അവബോധം നൽകുന്ന ഒരുപാടു ഘടകങ്ങൾ സിനിമയുടെ ആകര്ഷണീയത വീണ്ടും വർധിപ്പിക്കുന്ന ഒന്നാണ്. പൂര്‍ണ്ണമായും ആസ്വാദ്യകരവും ചില വിഷയങ്ങൾ യുക്തിപരവുമായി അവതരിപ്പിക്കാനായില്ലെങ്കിലും പ്രസക്തമായ ഒരു വിഷയത്തിലേയ്ക്ക് സമൂഹ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഈ ചിത്രം ഉപരിക്കുന്നതാണ്. സംവിധായകന്റെ ആ സദ്‌ദ്ദേശം തിരിച്ചറിയാന്‍ കുഞ്ചാക്കോ ബോബന്‍, നെടുമുടിവേണു, ചെമ്പന്‍ വിനോദ്, റീനു മാത്യൂസ്, സുധീര്‍ കരമന, ഭരത്, സണ്ണി വെയ്ന്‍ എന്നിവര്‍ക്ക് കഴിഞ്ഞു. സാധാരണ കഥയ്ക്ക് അപ്പുറം എടുത്ത് കാണിയ്ക്കാന്‍ ഉള്ളതാണ് ഈ ചിത്രം. നല്ല പല ദൃശ്യവിസ്മയങ്ങളും ചില അറിവുകളും ഈ wild Trucking film ചിത്രം സമ്മാനിക്കുന്നു. ജയേഷ് നാരായണന്റെ ഛായാഗ്രഹണ മികവിനൊപ്പം ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാനവും ഈ ചിത്രത്തിന്റെ ഹൈലൈറ്റ്‌സാണ് കാരണം ദൃശ്യങ്ങൾ ആണ് ഒരു wild Trucking film ന്റെ നട്ടെല്ല്. കാരണം കാടും മലകളും കാട്ടരുവികളും താണ്ടുന്ന ഒരു ട്രക്കിംഗ് സുഖം സിനിമ കണ്ടിറങ്ങിയവർക്കു അനുഭവേദ്യമാണ്.

ShareTweetPin
Rinse

Rinse

Related Posts

സീതയിലൂടെ തിരിച്ചു വന്ന് ബിന്ദു പണിക്കർ – “റോഷാക്ക്”ലെ ബിന്ദു പണിക്കാരുടെ പ്രകടനം കണ്ടു ഞെട്ടി ആരാധകർ
Asif Ali

സീതയിലൂടെ തിരിച്ചു വന്ന് ബിന്ദു പണിക്കർ – “റോഷാക്ക്”ലെ ബിന്ദു പണിക്കാരുടെ പ്രകടനം കണ്ടു ഞെട്ടി ആരാധകർ

October 8, 2022
“കഥ എങ്ങും അവസാനിക്കുന്നില്ല അത് തുടരും”. പല നിഘഖുടതയും മറച്ചു വെച് ലുക്ക്‌ ആന്റണി
Film Story

“കഥ എങ്ങും അവസാനിക്കുന്നില്ല അത് തുടരും”. പല നിഘഖുടതയും മറച്ചു വെച് ലുക്ക്‌ ആന്റണി

October 7, 2022
“ആസിഫ് അലി വില്ലനാകുമോ” വീണ്ടും സസ്പൻസ് – ത്രില്ലടിപ്പിച്ച് റോഷാക്ക്..!
Asif Ali

“ആസിഫ് അലി വില്ലനാകുമോ” വീണ്ടും സസ്പൻസ് – ത്രില്ലടിപ്പിച്ച് റോഷാക്ക്..!

October 6, 2022
“നമ്മൾ വിചാരിച്ച പോലെ ഉള്ള സിനിമ അല്ല റോഷാക്ക്”. ലൂക്ക് ആന്റണിയായി മമ്മൂക്ക എത്താൻ ഇനി 2 ദിനങ്ങൾ മാത്രം 🔥
Film News

“നമ്മൾ വിചാരിച്ച പോലെ ഉള്ള സിനിമ അല്ല റോഷാക്ക്”. ലൂക്ക് ആന്റണിയായി മമ്മൂക്ക എത്താൻ ഇനി 2 ദിനങ്ങൾ മാത്രം 🔥

October 5, 2022
‘തൊഴിൽ നിഷേധം തെറ്റ്’ ശ്രീനാഥ് ഭാസി വിലക്കിനെതിരെ മമ്മൂട്ടി
Film News

‘തൊഴിൽ നിഷേധം തെറ്റ്’ ശ്രീനാഥ് ഭാസി വിലക്കിനെതിരെ മമ്മൂട്ടി

October 4, 2022
ട്രോളുകൾക്ക് പ്രതികരണവുമായി അജയ് ദേവ്​ഗണിന്റെ വിഎഫ്എക്സ് കമ്പിനി
Adipurush

ട്രോളുകൾക്ക് പ്രതികരണവുമായി അജയ് ദേവ്​ഗണിന്റെ വിഎഫ്എക്സ് കമ്പിനി

October 4, 2022
Next Post
മലയാള സിനിമയിൽ നായകന്മാർക്കൊപ്പം പകർന്നാടിയ പ്രതിനായകന്മാർ

മലയാള സിനിമയിൽ നായകന്മാർക്കൊപ്പം പകർന്നാടിയ പ്രതിനായകന്മാർ

ഉദയ സ്റ്റുഡിയോ ഒരു കാലഘട്ടത്തിന്റെ തിരശ്ശീല ഉറങ്ങുന്ന മണ്ണ്

ഉദയ സ്റ്റുഡിയോ ഒരു കാലഘട്ടത്തിന്റെ തിരശ്ശീല ഉറങ്ങുന്ന മണ്ണ്

Recommended Stories

സിനിമയും സ്പെഷ്യൽ  ഇഫക്ട്സും

സിനിമയും സ്പെഷ്യൽ ഇഫക്ട്സും

September 10, 2020

മോഹൻലാലിനെ സൂപ്പര്‍ താരമാക്കി മാറ്റിയ ചിത്രങ്ങള്‍

July 23, 2019
ആ ഭാവമാറ്റം നോക്കിനിന്നിട്ടുണ്ട് ഞാൻ, ഷൈന്‍ ടോമിനെക്കുറിച്ച് ദുല്‍ഖര്‍

ആ ഭാവമാറ്റം നോക്കിനിന്നിട്ടുണ്ട് ഞാൻ, ഷൈന്‍ ടോമിനെക്കുറിച്ച് ദുല്‍ഖര്‍

September 10, 2020

Popular Stories

  • പദ്മരാജൻ: പ്രണയകാവ്യങ്ങളുടെ രാജകുമാരൻ

    പദ്മരാജൻ: പ്രണയകാവ്യങ്ങളുടെ രാജകുമാരൻ

    0 shares
    Share 0 Tweet 0
  • ‘അജഗജാന്തരം’ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു

    0 shares
    Share 0 Tweet 0
  • ഫ്രൈഡേ ഫിലിംസിന്റെ ‘വാലാട്ടി’യുടെ ചിത്രീകരണം ആരംഭിച്ചു

    0 shares
    Share 0 Tweet 0
  • മോഹൻലാൽ അഭിനയിച്ച സൈക്കോ കഥാപാത്രങ്ങൾ

    0 shares
    Share 0 Tweet 0
  • രജിഷ വിജയൻ ചിത്രമായ ഖോ ഖോയുടെ ചിത്രീകരണം ആരംഭിച്ചു

    0 shares
    Share 0 Tweet 0
Saina Movies

© 2022 Saina Video Vision

Navigate Site

  • About
  • Privacy Policy
  • Contact

Follow Us

No Result
View All Result
  • Home
  • News
  • Reviews
  • Life Story
  • Firstlook

© 2022 Saina Video Vision

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In