‘അജഗജാന്തരം’ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു

·

·

അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആന്റണി വർഗീസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ അജഗജാന്തരം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തുവന്നു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിനു ശേഷം ടിനു പാപ്പച്ചനും ആന്റണി വര്‍ഗീസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അജഗജാന്തരം.

ഉത്സവപ്പറമ്പിൽ നടക്കുന്ന ഒരു സംഘട്ടന പശ്ചാത്തലത്തിൽ ഉള്ളതാണ് പുറത്തുവന്നിരിക്കുന്ന പോസ്റ്റർ. ഇത് ചിത്രം ഒരു സമ്പൂർണ്ണ ആക്ഷന്‍ ചിത്രമായിരിക്കും എന്ന സൂചന നല്‍കുന്നുണ്ട്‌. ആന്റണി വർഗീസിനെ കൂടാതെ അർജുൻ അശോകനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വമ്പൻ യുവ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിൽ ചെമ്പന്‍ വിനോദ്, സാബുമോന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, ബീറ്റോ ഡേവിസ്, സിനോജ് വര്‍ഗീസ്, ലുക്ക്മാന്‍, രാജേഷ് ശര്‍മ, ടിറ്റോ വില്‍സണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ജിന്റോ ജോര്‍ജ്ജ്‌ ഛായാഗ്രഹണവും, ജേക്ക്സ്‌ ബിജോയ്‌, ജസ്റ്റിന്‍ വര്‍ഗ്ഗീസ്‌ എന്നിവര്‍ സംഗീതസംവിധാനവും ഷമീര്‍ മുഹമ്മദ്‌ എഡിറ്റിംഗും നിര്‍വ്വഹിക്കുന്ന ചിത്രം അജിത്‌ തലപ്പിള്ളി, ഇമ്മാനുവല്‍ തോമസ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ നിര്‍വഹിക്കുന്നത്‌.