ഇന്ദ്രൻസ് കാലത്തിന്റെ കാവ്യനീതി

·

·

ബൈബിളിൽ ഒരു വാക്യം ഉണ്ട് പണിക്കാർ ഉപേക്ഷിച്ച കല്ല് മൂലകല്ലായി തീർന്നു ഇത് ഇവിടെ ഉപയോഗിക്കാൻ ഉണ്ടായ കാരണം വഴിയേ പറയാം, ഇ വാക്യം ഒന്ന് ഓർത്തു വെച്ചോളൂ. ബോഡി ഷെയിമിങ് എന്ന പദം കേട്ടിട്ടുണ്ടോ. ഒരുപക്ഷെ നമ്മൾ അനുഭവിച്ചിട്ടുണ്ടാകും, അല്ലെങ്കിൽ പ്രവർത്തിച്ചിട്ടുണ്ടാകും, അതുമല്ലങ്കിൽ നമ്മൾ അത് ആസ്വദിച്ചിട്ടുണ്ടാകും. ഇവിടെ ആണ് ഒരാളുടെ ശരീര പ്രകൃതി മറ്റൊരാൾക്ക് കുത്തി നോവിക്കാനുള്ള വെറുമൊരു ചിന്തയാകുന്നത്, അതാണ് ബോഡി ഷെയിമിങ്. ഇന്ദ്രൻസ് ചേട്ടന്റെ പ്രസക്തി അവിടെയാണ് അതും ഒരു അഭിനേതാവ് എന്ന നിലയിൽ നോക്കുമ്പോൾ അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ ശരീര പ്രകൃതി മറ്റുള്ളവർക്ക് ചിരിക്കാനുള്ള കാഴ്ചവസ്തുവായി വിൽക്കുകയായിരുന്നു ഒരു കാലഘട്ടത്തിൽ മലയാള സിനിമ. കൊടക്കമ്പി എന്നൊരു വാക്ക് അദ്ദേഹത്തിന്റെ മേൽ പതിച്ചത് അദ്ദേഹം അൽമാർത്ഥതയോടെ ജോലി ചെയ്ത സിനിമ ഇൻഡസ്ട്രിയിൽ നിന്നും തന്നെയാണ്. അക്കാലഘട്ടത്തിൽ മനസിന്റെ സൗന്ധര്യമോ, നന്മയോ ആയിരുന്നില്ല നായകനാകാൻ വേണ്ടിയിരുന്ന യോഗ്യത മറിച്ച് നിറവും മാംസത്തിന്റെ പുഷ്ടിയുമായിരുന്നു. ( ഉയരവും ഇവിടെ മാനദണ്ഡമാണ് ). ഒന്നുകൂടി ജാതിയിൽ ഉള്ള ഉയർച്ചയും. അതായിരുന്നു മലയാള സിനിമ. നിറം കറുത്തവനും ശരീര പ്രകൃതിയിൽ വണ്ണം കൂടുകയോ കുറയുകയോ (ഉയരവും അതുപോലെ തന്നെ) ഉള്ളവനെ കൊമേഡിയൻ അല്ലെങ്കിൽ മറ്റുള്ളവർക്ക് പരിഹസിക്കാനും നായകന് തോന്നുമ്പോൾ കളിയാക്കാനും നായകന് മുന്നിൽ മണ്ടത്തരം എഴുന്നള്ളിക്കാനും മാത്രം ഉള്ളവനായിട്ടാണ് കണ്ടിരുന്നത്. ഇന്ദ്രൻസ് ചേട്ടനിൽ അന്ന് മലയാള സിനിമ ഒരു നായകനെ കണ്ടിരുന്നില്ല പകരം എല്ലാവര്ക്കും കളിയാക്കാനും ചിരിക്കാനും ഉള്ള കഥാപാത്രം. മുകളിൽ പറഞ്ഞ ബൈബിൾ വാക്യത്തിന്റെ ആദ്യ ഭാഗം ഇവിടെ തീർന്നു, പണിക്കാർ ഉപേക്ഷിച്ച കല്ല്.

വ്യെക്തിഹത്യ എന്നത് നമ്മൾ ആരും ഇഷ്ടപെടുന്നതല്ല എന്നിരിക്കെ ഒരാളുടെ ശരീരത്തെ മറ്റൊരാൾ പരിഹസിക്കുന്നത് എത്തരത്തിൽ എടുക്കണം. മലയാള സിനിമയുടെ ആ ദുഷിച്ച കാലഘട്ടം അവസാനിച്ചു. ഇന്നും മേല്പറഞ്ഞ ബോഡി ഷെയിമിങ് വ്യെക്തിത്വ മൂർത്തിഭാവമായി കാണുന്ന മാംസ പുഷ്ടിയുള്ള നടന്മാർ നമ്മുടെ ഇടയിൽ ഉണ്ട് പേര് പരാമർശിക്കുന്നില്ല. അവർ ഇപ്പോളും വർഗ്ഗവും വർണ്ണവും വെച്ച് മനുഷ്യനെ അളക്കുന്ന ജല്പനകൾ ചൊല്ലുന്ന ഭ്രാന്തൻ ചിന്തകൾക്ക് അടിമയാണ്. അവർ എവിടേലും നിൽക്കട്ടെ വിഷയത്തിലേക്കു വരാം. അപ്പോൾ പറയുമ്പോൾ ഇങ്ങനെ തുടങ്ങണം. 2018 ഇൽ കേരളം സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി ഇന്ദ്രൻസ് ഇങ്ങനെ പറഞ്ഞു ‘ഞാൻ തുടങ്ങിയിട്ടേ ഉള്ളു’. അക്ഷരം പ്രതി ശരിയെന്നു തോന്നുന്ന വാക്കുകൾ അല്ലെ. ഇതാണ് കാലഘട്ടത്തിന്റെ കാവ്യനീതി. ഒരു കാലഘട്ടത്തിന്റെ മാറ്റത്തിന് അല്ലെങ്കിൽ സിനിമയിലെ കാഴ്ചപ്പാടിന്റെ വ്യത്യാസത്തിന് വഴിതെളിച്ച സമയത്തിന്റെ മൂക സാക്ഷി അതാണ് ഇന്ദ്രൻസ് എന്ന നടൻ. ഇന്ന് ഇന്ദ്രൻസ് ചേട്ടന്റെ സമയത്തിനായി നമ്മുടെ സിനിമ ഇൻഡസ്ട്രി കാത്തിരിക്കുയാണ് അവിടെ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ മാധ്യമങ്ങളും പ്രേക്ഷകരും ഒക്കെ ഉൾപെടും. ഇതൊന്നും പോരാഞ്ഞിട്ട് 2019 ൽ ചൈനയിൽ വെച്ച് നടന്ന ഷാൻഹങായി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡോക്ടർ ബിജു സംവിധാനം ചെയ്ത വെയിൽ മരങ്ങൾ എന്ന ചിത്രത്തിലിലെ അഭിനയത്തിന് രാജ്യാന്തര പുരസ്കാരവും ആ നടനെ തേടി എത്തി. അവിടെ അദ്ദേഹത്തിനൊപ്പം യശസ്സ് ഉയർത്തിയത് നമ്മുടെ സിനിമാലോകവും ആണ്. അദ്ദേഹം പങ്കെടുത്തത് ഇന്ത്യൻ സിനിമ ലോകത്തെ പ്രതിനിധീകരിച്ചാണ്. ഇതാണ് ആദ്യം സൂചിപ്പിച്ച ബൈബിൾ വാക്യത്തിന്റെ രണ്ടാംഭാഗം. ‘ആ കല്ല് മൂലകല്ലായി തീർന്നു’.

ഇനി ഇന്ദ്രൻസ് എന്ന നടന്റെ സ്വകാര്യ ജീവിതത്തിലേക്ക് വരാം. 1956-ൽ പാലവില കൊച്ചുവേലുവിന്റെയും ഗോമാതിയുടെയും ഏഴു മക്കളിൽ രണ്ടാമനായി കുമാരപുരത്ത് ജനിച്ചു. സുരേന്ദ്രൻ എന്നതാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. കുമാരപുരത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചു. ഫിലിം ഫീൽഡിൽ ജോലി ചെയ്യുമ്പോൾ, മൈക്രോബയോളജിയിൽ ബിരുദാനന്തര ബിരുദം (എം.എസ്‌സി) പൂർത്തിയാക്കി.ആദ്യ കാലത്ത് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അമ്മാവനോടൊപ്പം തയ്യൽക്കാരനായി ജോലി ചെയ്തു. തുടർന്ന് അമേച്വർ ആർട്സ് ക്ലബ്ബുകളിൽ ചേർന്ന അദ്ദേഹം നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ദൂരദർശനിൽ ടെലിവിഷൻ സീരിയലായ കളിവീട്ടിലാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. ഇന്ദ്രൻസ് എന്ന പേരിൽ ഒരു ടൈലറിംഗ് ഷോപ്പ് തുറന്ന അദ്ദേഹം സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ അത് തന്റെ സ്റ്റേജ് നാമത്തിനായി എടുത്തു. 1985 ഫെബ്രുവരി 23-ന് അദ്ദേഹം ശാന്തകുമാരിയെ വിവാഹം കഴിച്ചു. അവർക്ക് ഒരു മകളും മകനുമുണ്ട്. മറ്റൊരു വസ്ത്രാലങ്കാരകനായ ഇന്ദ്രൻസ് ജയൻ ഇദ്ദേഹത്തിന്റെ അളിയനാണ്.പദ്മരാജന്റെ മെയ്ക്കപ്പ്മാൻ മോഹൻ ദാസിന്റെ അസിസ്റ്റന്റ് ആയിട്ടാണ് ഇന്ദ്രൻസ് ചേട്ടൻ ആദ്യം സിനിമയിൽ എത്തുന്നത്. പിന്നീട് പദമരാജന്റെ നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സിനിമയിലെ വസ്‌ത്രാലങ്കാരകനായി. ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രം‌ഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇദ്ദേഹം മലയാളത്തിൽ 250 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സി.പി. വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ്. എന്ന ചിത്രത്തിലെ വേഷം അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്.

ഇതുവരെ അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങൾ ഇവയാണ് : മികച്ച ചിത്രത്തിനുള്ള 2019 ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേള അവാർഡ്, 2018 മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, 2014 കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് – പ്രത്യേക പരാമർശം, 2016 സി.പി.സി സിനി അവാർഡുകൾ – പ്രത്യേക ഓണററി അവാർഡ്, 2017-ലെ മികച്ച നടിക്കും നടനുമുള്ള പുരസ്കാരം പാർവതിയും ഇന്ദ്രൻസും, എൻ.എൻ പിള്ള സ്മാരക പുരാസ്‌കം.