വാക്ക് വിപ്ലവമാക്കിയ , സംഗീതം ആയുധമാക്കിയ വേടൻ , തന്റെ അടുത്ത മ്യൂസിക് വീഡിയോ പുറത്തിറക്കിയിരിക്കുന്നു . “തെരുവിന്റെ മോൻ “ എന്ന ഗാനം സൈന മ്യൂസിക് ഇൻഡീ (Saina Music Indie) യൂട്യൂബ് ചാനലിൽ 2025 ജൂൺ രണ്ടാം തിയ്യതി വൈകീട്ട് 5 മണിക്ക് പുറത്തിറങ്ങി .
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഈ ഗാനം ഇതിനിടയിൽ തന്നെ ഏറെ ജനപ്രിയമാണ് . വേടന്റെ വരികൾക്കും സംഗീതത്തിനും കൂടെ ഹൃഷിയാണ് മ്യൂസിക് പ്രൊഡ്യൂസർ .
മലയാളത്തിൽ ഈയിടയായി ഉയർന്നു വരുന്ന ഇൻഡിപെൻഡൻറ് സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നല്കിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. മലയാള സിനിമയുടെയും സംഗീതത്തിന്റെയും ക്യാസറ്റ് യുഗത്തിന്റെ അമരക്കാരരായി തുടങ്ങി ,കഴിഞ്ഞ 40 വർഷമായി മലയാളം വിനോദ വ്യവസായത്തിൽ നിറസാന്നിധ്യമായി, ഇന്ന് സ്വന്തമായി അനവധി ഡിജിറ്റൽ ചാനലുകളും ,സൈന പ്ലേ എന്ന ottയും വരെ എത്തിനിൽക്കുന്ന സൈന വീഡിയോ വിഷന്റെ കീഴിൽ 3 വര്ഷങ്ങള്ക്ക് മുൻപ് മാനേജിങ് ഡയറക്ടർ ആഷിക് ബാവ ജീവൻ നല്കിയ പുതിയ സംരംഭമാണ് സൈന മ്യൂസിക് ഇൻഡീ .
ഇൻഡിപെൻഡന്റ് സംഗീത ശാഖയുടെ മുന്നേറ്റത്തിനായി ഈ കാലയളവിൽ ഒട്ടനവധി കലാകാരന്മാര്ക്ക് അവരുടെ സംഗീതം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ ഈ മ്യൂസിക് ലേബലും, ചാനലും ഒരു മാർഗമായി നിലകൊള്ളുന്നു .
കൂടാതെ ഹിപ്-ഹോപ് സംഗീതത്തിനും സംസ്കാരത്തിനും കേരളത്തിൽ ആദ്യമായി ലഭിച്ച ഏറ്റവും മികച്ച വേദി കഴിഞ്ഞ രണ്ട് വർഷമായി കൊച്ചിയിൽ നടക്കുന്ന “ഒച്ച മ്യൂസിക് ഫെസ്റ്റിവൽ “ ആണ്. അതിന്റെ സംഘാടകരും സൈന മ്യൂസിക് ഇൻഡീ ആണ് . അത് കൂടാതെ ചെറുതും വലുതുമായ അനവധി വേദികൾ ഇന്നിവർ വഴി സ്വതന്ത്ര സംഗീത ശാഖയ്ക്ക് ലഭ്യമാകുന്നുണ്ട് .
വേടന്റെ തന്നെ “ഉറങ്ങട്ടെ” എന്ന ജനപ്രിയ ഗാനവും മുൻപ് സൈന മ്യൂസിക് ഇൻഡീ വഴിയായിരുന്നു പുറത്തിറങ്ങിയത്.