ശ്വേത മേനോന് മാവോയിസ്റ്റിന്റെ വേഷമിടുന്ന ‘ബദല്‍’ എന്ന ചിത്രത്തിലെ ഒരു സ്റ്റില്‍ ആണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ക്യാമ്പസ് നാടകങ്ങൾക്ക് വേറിട്ട ഭാവങ്ങൾ ഒരുക്കി ദളിത്-ആദിവാസി ജനതയുടെ ജീവിത പോരാട്ടങ്ങൾ അരങ്ങിലെത്തിച്ച നാടകപ്രവർത്തകൻ എ അജയൻ വെള്ളിത്തിരയിൽ ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് ബദൽ ദി മാനിഫെസ്റ്റോ.ചിത്രത്തിൽ കനിമൊഴി എന്ന മാവോയിസ്റ്റ് കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ശ്വേത തന്നെയാണ് ഫോട്ടോ പങ്കുവെച്ചത്.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്രീകരണം ആരംഭിച്ചെങ്കിലും പലകാരണങ്ങള്‍ കൊണ്ടും ചിത്രം നീണ്ടുപോവുകയായിരുന്നു. പ്രകൃതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മലയാളസിനിമയിലെ ഒട്ടനവധി താരങ്ങൾ പങ്കെടുക്കുന്ന ചിത്രമാണ് ‘ബദൽ : ദി മാനിഫെസ്റ്റോ’. ആള്‍ട്ടര്‍നേറ്റീവ് സിനിമാസിന്റെ ബാനറില്‍ ജോസഫ് വര്‍ഗീസ് ഇലഞ്ഞിക്കല്‍ ആണ് നിര്‍മ്മാണം.പ്രകൃതിയെയും ജീവിതങ്ങളെയും ദൃശ്യാവിഷ്കാരം നടത്തിയിരിക്കുന്നത് അന്തരിച്ച പ്രശസ്ത ഛായാഗ്രഹകൻ എം ജെ രാധാകൃഷ്ണനും അദ്ദേഹത്തിൻ്റെ ശിഷ്യൻ രജിപ്രസാദും ചേർന്നാണ്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്ന ബദലിന്റെ സംഗീതസംവിധാനം ബിജിബാലാണ് നിർവ്വഹിക്കുന്നത്.