“എന്റെ മുഖത്തെ മറുകാണ് എന്റെ അടയാളം… അതെന്നെ ലോകത്തിൽ വേറിട്ട വ്യക്തിത്വമായി നിലനിർത്തുന്നു”. ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിപൂര്‍വം നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു.

·

·

, ,

“തന്റെ ജീവിതം മറ്റുള്ളവർക്ക് മാതൃക കാണിച്ചു അവൻ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി”. ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിപൂര്‍വം നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു.

തൃക്കുന്നപ്പുഴ പല്ലന കൊച്ചുതറ തെക്കതിൽ പ്രസന്നൻ-ബിന്ദു ദമ്പതികളുടെ മകനാണ്.കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു പ്രഭുലാൽ. കലാരംഗത്തു സജ്ജീവമായിരുന്നു പ്രഭുലാൽ. എന്റെ മുഖത്തെ മറുകാണ് എന്റെ അടയാളം… അതെന്നെ ലോകത്തിൽ വേറിട്ട വ്യക്തിത്വമായി നിലനിർത്തുന്നു അതായിരുന്നു പ്രഭുലാലിന്റെ ഏറ്റവും വലിയ ആത്മവിശ്വാസം. മാലിഗ്നന്റ് മെലോമ എന്ന സ്‌കിന്‍ കാന്‍സര്‍ ആയിരുന്നു പ്രഭുലാലിനെ ബാധിച്ചത്. പ്രഭുലാലിൻറെ ശരീരത്തിലെ 80 % ത്തിൽ അധികം ഭാഗവും കറുത്ത മറുക് കവർന്നെടുത്തിരുന്നു. വലത് തോളിലുണ്ടായ മുഴ പഴുത്ത് വലത് കൈക്ക് സ്വാധീനം കുറയുകയും ചെയ്തിരുന്നു. ഈ ചികിത്സകള്‍ക്കിടെയാണ് സ്‌കിന്‍ കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. ചെലവേറിയ ഇമ്മ്യുണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് പ്രഭുലാലിനെ മരണം കവർന്നത്.

സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭുലാൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ച കാര്യവും പ്രഭുലാൽ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനും കൂടിയാണ് പ്രഭുലാൽ.