Saina Movies
No Result
View All Result
  • Login
  • Home
  • News
  • Reviews
  • Life Story
  • Firstlook
  • Home
  • News
  • Reviews
  • Life Story
  • Firstlook
No Result
View All Result
Saina Movies
No Result
View All Result

ഓർമകളിൽ നിത്യ ഹരിതം പ്രേംനസീർ

Rinse by Rinse
July 24, 2019
Reading Time: 1 min
0

മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ എന്നു വിളിക്കപ്പെടുന്ന നടനാണ് പ്രേം നസീർ. ചിറിഞ്ഞിക്കൽ അബ്ദുൾ ഖാദർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരം ആയിരുന്നു പ്രേംനസീർ. തിരുവിതാംകൂറിലെ ചിറയൻകീഴിൽ ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായി 1929 ഡിസംബർ 16-ന് ജനിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ, ശ്രീ ചിത്തിരവിലാസം സ്കൂൾ, എസ്.ഡി. കോളേജ് ആലപ്പുഴ, സെയിന്റ് ബെർക്കുമാൻസ് കോളേജ് ചങ്ങനാശ്ശേരി, എന്നിവിടങ്ങളിൽ അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. അപ്പോഴേക്കും അദ്ദേഹം ഒരു പരിചയസമ്പന്നനായ നാടകകലാകാരനായി തീർന്നിരുന്നു. വെനീസിലെ വ്യാപാരി എന്ന നാടകത്തിൽ ക്രൂരനായ ഒരു പലിശകൊടുപ്പുകാരൻ ഷൈലോക് ആയീ അഭിനയിച്ചതോടെ , നാടക കല രംഗത്തും അദ്ദേഹം പ്രസിദ്ധ്‌നായീ തീർന്നു . ആ അഭിനയം ആണ് അദ്ദേഹത്തെ സിനിമ നടൻ ആക്കിയത് നാടകത്തിലെ അഭിനയത്തിന്ന് ശേഷം 1952 എസ. കെ ചാരി സംവിധാനം ചെയത മരുമക്കൾ എന്ന മലയാള സിനിമയിലേക്ക് അദ്ദേഹത്തെ വിളിക്കുകയായിരുന്നു. എന്നാൽ കരിയർ ബ്രെയ്ക്ക് ചിത്രം മോഹൻ റാവോ സവിധനം ചെയ്ത ബോബൻ കുഞ്ചാക്കോ നിർമ്മിച്ച ആ കാലഘട്ടത്തിൽ തന്നെ പുറത്തിറങ്ങിയ വിശപ്പിന്റെ വിളി എന്ന ചിത്രമായിരുന്നു.

RELATED POSTS

അഭ്രപാളിയിൽ മമ്മുട്ടിസം വിരിഞ്ഞ 48 വർഷങ്ങൾ.. അനുഭവങ്ങൾ പാളിച്ചകളിൽ നിന്ന് താരചക്രവർത്തിയിലേക്ക്

വെള്ളിത്തിരയിലെത്താതെ പോയ മോഹൻലാൽ ചിത്രങ്ങൾ

പദ്മരാജൻ: പ്രണയകാവ്യങ്ങളുടെ രാജകുമാരൻ

അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെ കുഞ്ചാക്കോയും കെ.വി. കോശിയും തിക്കുറിശ്ശിയെ സമീപിച്ചാണ് അദ്ദേഹത്തിന്റെ പേര് നസീർ എന്ന് പുനർനാമകരണം ചെയ്തത്. പിന്നീട് ജനകീയ നായകനിലേക്കുള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു. 1973 ൽ ഇറങ്ങിയ പൊന്നാപുരം കോട്ട എന്ന സിനിമയിലൂടെ നസീർ എന്ന പേര് സംവിധായകൻ കുഞ്ചാക്കോ ആണ് പ്രേം നസീർ എന്നാക്കിയത്. എക്സെൽ കമ്പനിക്കുവേണ്ടി ആയിരുന്നു അദ്ദേഹം ചലച്ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്. അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങളുടെ നിർമ്മാതാക്കൾ ഉദയ, മേരിലാൻഡ് സ്റ്റുഡിയോകൾ ആയിരുന്നു. മലയാളികളുടെ മനസ്സിലെ പുരുഷ സങ്കൽപ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേം നസീറിന്റെ ചലച്ചിത്ര കഥാപാത്രങ്ങൾ. 672 മലയാളചിത്രങ്ങളിൽ അഭിനയിച്ച പ്രേംനസീർ 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്ന‍ഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഷീലയുമൊത്ത് 130 ചലച്ചിത്രങ്ങളിൽ പ്രണയ ജോഡികളായി അഭിനയിച്ചു. ഇത് ഒരു സർവ്വകാല റെക്കോഡാണ്.

ADVERTISEMENT

1978-ൽ 41ചിത്രങ്ങളിലും 1979-ൽ 39ചിത്രങ്ങളിലും നായകവേഷം അവതരിപ്പിച്ചു. 781 ചിത്രങ്ങളിൽ 93 വിവിധ നായികമാരുമായി അദ്ദേഹം നായകനായി അഭിനയിച്ചു. ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോർഡ് അദ്ദേഹത്തിനാണ്. 1980 ൽ പുറത്തിറങ്ങിയ തന്റെ 500 മത്തെ ചിത്രമായ കരിപുരണ്ട ജീവിതങ്ങളിലെ അഭിനയത്തിന് ഔട്ട്സ്റ്റാൻഡിംഗ് പെർമോർമൻസ് അവാർഡ് ലഭിച്ചു. ആ സമയത്തു രണ്ടുപേർ ഒരുപോലെ മികച്ച നടൻറെ പട്ടികയിൽ വന്നപ്പോൾ ആണ് പ്രേം നസീറിന് പ്രഥമ Outstanding Perfomance അവാർഡ് ലഭിച്ചത്. മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് രാഷ്ട്രപതിയുടെ പത്മഭൂഷൺ പുരസ്കാരം അദ്ദേഹത്തിനു നൽകി. സർവ്വകാല സംഭാവനകളെ മാനിച്ച് കേരളസംസ്ഥാന പ്രത്യേക ജൂറി അവാർഡ് അദ്ദേഹത്തിന് 1981-ൽ നൽകി. പ്രേം നസീറും യേശുദാസും ഒരു ഉത്തമ നടൻ-ഗാ‍യക ജോഡിയായിരുന്നു. ഇവർ ഒരുമിച്ചുള്ള സംഗീതങ്ങൾ മലയാള സിനിമാചരിത്രത്തിൽ അനശ്വരമായി നിലകൊള്ളുന്നു. 1990 ൽ പുറത്തിറങ്ങിയ കടത്തനാടൻ അമ്പാടി എന്ന ചിത്രമാണ്‌ നസീറിന്റെ ഒടുവിലത്തെ പടം.
ശരീരത്തിനുള്ളിലെ അണുബാധയെ തുടർന്ന് 1989 ൽ മദ്രാസിലെ ആശുപത്രിയിൽ വെച് അദ്ദേഹം മരണത്തിനു കീഴടങ്ങി .1976 ലെ സ്പെഷ്യൽ ജൂറി അവാർഡ് .1981 ലെ കേരളം സ്റ്റേറ്റ് ഫിലിം അവാർഡ് , സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡ് , 1983 ലെ പദ്മ ഭൂഷൺ അവാർഡ് 1985 ലെ നാഷണൽ ഫിലിം അവാർഡ് , തുടങ്ങിയ ആദരങ്ങൾക്ക് പുറമെ മരണ ശേഷം നിത്യ ഹരിത നായകനോടുള്ള ആദര സൂചകം ആയീ മലയാള സിനിമയും കേരളം സർക്കാരും ചേർന്ന് 1992 ൽ പ്രേം നസിർ പുരസ്കാരവും അവാർഡുകളുടെ ഗണത്തിൽ ചേർക്കുക ഉണ്ടായീ. അദ്ദേഹത്തിന്റെ മകൻ ഷാനവാസും മലയാള സിനിമാ നടനാണ്. ഷാനവാസ് ഉൾപ്പെടെ നാല്‌ മക്കളാണുള്ളത്. നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ച പ്രേം നവാസ് അദ്ദേഹത്തിന്റെ സഹോദരനാണ്.


2013-ൽ ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഇന്ത്യൻ സിനിമാ മേഖലയിലെ 50 പേരുടെ സ്റ്റാമ്പുകളിൽ പ്രേംനസീറിന്റെ സ്റ്റാമ്പും ഉണ്ടായിരുന്നു. ഇതിൽ മലയാളത്തെ പ്രതിനിധീകരിച്ച് നസീറിന്റെ ചിത്രം മാത്രമാണ് ഇടം നേടിയത്. അദ്ദേഹം നൽകിയ സംഭാവനകളും സഹായങ്ങളും കൊണ്ട് വളർന്ന കൊന്തല്ലൂരിലെ സ്‌കൂൾ പ്രേം നസീർ മെമ്മോറിയൽ സർക്കാർ സ്‌കൂൾ എന്നാണ് അറിയപ്പെടുന്നത് കൂടാതെ ചിറയിൻ കീഴ് ഹോസ്പിറ്റൽ , പാലക്കുന്ന് ലൈബ്രറി തുടങ്ങിയവ അദ്ദേഹത്തിന്റെ ഓർമകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. മാത്രമല്ല സർക്കാര ദേവി ക്ഷേത്രത്തിനു ആനയെ സംഭാവനയായി നൽകിയ വ്യെക്തികൂടിയാണ് ശ്രീ പ്രേം നസീർ.

ShareTweetPin
Rinse

Rinse

Related Posts

അഭ്രപാളിയിൽ മമ്മുട്ടിസം വിരിഞ്ഞ 48 വർഷങ്ങൾ.. അനുഭവങ്ങൾ പാളിച്ചകളിൽ നിന്ന് താരചക്രവർത്തിയിലേക്ക്
Life Story

അഭ്രപാളിയിൽ മമ്മുട്ടിസം വിരിഞ്ഞ 48 വർഷങ്ങൾ.. അനുഭവങ്ങൾ പാളിച്ചകളിൽ നിന്ന് താരചക്രവർത്തിയിലേക്ക്

September 10, 2020
വെള്ളിത്തിരയിലെത്താതെ പോയ മോഹൻലാൽ ചിത്രങ്ങൾ
Life Story

വെള്ളിത്തിരയിലെത്താതെ പോയ മോഹൻലാൽ ചിത്രങ്ങൾ

September 10, 2020
പദ്മരാജൻ: പ്രണയകാവ്യങ്ങളുടെ രാജകുമാരൻ
Life Story

പദ്മരാജൻ: പ്രണയകാവ്യങ്ങളുടെ രാജകുമാരൻ

September 10, 2020
Life Story

ജയൻ: അഭ്രപാളിയിലെ ചന്ദ്രഹാസം

July 25, 2019
Life Story

തിലകൻ: അഭിനയത്തിന്റെ പെരുന്തച്ചൻ, അണക്കാനാകാത്ത തീനാളം

July 24, 2019
Life Story

ഇന്ദ്രൻസ് കാലത്തിന്റെ കാവ്യനീതി

July 22, 2019
Next Post

മലയാളത്തിലെ റോഡ് മൂവീസ്

തിലകൻ: അഭിനയത്തിന്റെ പെരുന്തച്ചൻ, അണക്കാനാകാത്ത തീനാളം

Recommended Stories

ടോവിനോ ആദ്യമായി അഭിനയിച്ച ഷോർട് ഫിലിം നിങ്ങൾ കണ്ടിട്ടുണ്ടോ?

July 16, 2019

ജയൻ: അഭ്രപാളിയിലെ ചന്ദ്രഹാസം

July 25, 2019

സെക്കന്റ് ഷോയിൽ തുടങ്ങി കണ്ണും കണ്ണും കൊള്ളയടിത്താൽ വരെ…

July 15, 2019

Popular Stories

  • പദ്മരാജൻ: പ്രണയകാവ്യങ്ങളുടെ രാജകുമാരൻ

    പദ്മരാജൻ: പ്രണയകാവ്യങ്ങളുടെ രാജകുമാരൻ

    0 shares
    Share 0 Tweet 0
  • ‘അജഗജാന്തരം’ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു

    0 shares
    Share 0 Tweet 0
  • ഫ്രൈഡേ ഫിലിംസിന്റെ ‘വാലാട്ടി’യുടെ ചിത്രീകരണം ആരംഭിച്ചു

    0 shares
    Share 0 Tweet 0
  • മോഹൻലാൽ അഭിനയിച്ച സൈക്കോ കഥാപാത്രങ്ങൾ

    0 shares
    Share 0 Tweet 0
  • രജിഷ വിജയൻ ചിത്രമായ ഖോ ഖോയുടെ ചിത്രീകരണം ആരംഭിച്ചു

    0 shares
    Share 0 Tweet 0
Saina Movies

© 2022 Saina Video Vision

Navigate Site

  • About
  • Privacy Policy
  • Contact

Follow Us

No Result
View All Result
  • Home
  • News
  • Reviews
  • Life Story
  • Firstlook

© 2022 Saina Video Vision

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In