“കഥ എങ്ങും അവസാനിക്കുന്നില്ല അത് തുടരും”. പല നിഘഖുടതയും മറച്ചു വെച് ലുക്ക്‌ ആന്റണി

·

·

, , ,

ഒരു ഫ്രഷ് തീം.മോളിവുഡിൽ നിന്നുള്ള വ്യത്യസ്‌തമായ ശ്രമം. നിസാം ബഷീറിന്റെ മേക്കിങ് കൂടി ആയപ്പോൾ പടം നന്നായി

ഫസ്റ്റ് ഹാഫിൽ സിനിമയുടെ ഏകദേശ രൂപം മനസ്സിൽ ആകുമെങ്കിലും സെക്കൻഡ് ഹാഫിൽ അത് മാറി മറിയുന്ന രീതിയിൽ ഉള്ള കഥ വിശേഷം ആണ് സിനിമ നമ്മുക്ക് തരുന്നത് ;
ത്രില്ലെർ മൂഡിൽ സ്റ്റോറിടെ ഓരോ ദുരൂഹമായ ചുരുളുകൾ അഴിച് ഉള്ള സ്റ്റോറി ലൈനപ് ആണ് സിനിമയുടെ അഭിവാചിക ഘടകം ഫസ്റ്റ് ഹാഫ് ന്റെ അഹ് ഒരു ത്രില്ലിംഗ് സെക്കന്റ് ഹാഫിൽ പ്രതിഭലിപ്പിക്കാൻ കഴിഞ്ഞില്ല പക്ഷെ ക്ലൈമാക്സ് ഒരു ത്രില്ലിംഗ് മൂഡ് തരാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമ മൊത്തത്തിൽ ഒരു നിഗൂഢമായിട്ടാണ് പോകുന്നത്.

മമ്മൂട്ടി ലൂക്ക് എടുത്തു പറയേണ്ട ഒന്നാണ്. മമ്മൂട്ടി, ബിന്ദു പണിക്കർ, ഷറഫുദീൻ, ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീർ അവരുട ഒകെ വെത്യസ്തമായ കഥാപാത്രങ്ങൾ അവർ ആ കഥാപാത്രങ്ങളോട് നീതിപുലർത്തി എന്ന് വേണം പറയാൻ. പടത്തിന്റ ടെക്നിക്കൽ സൈഡ് സിനിമയിൽ പുലർത്തുന്ന മികവ് വളരെ വലുതാണ് അതിൽ എടുത്ത് പറയേണ്ടേ കാര്യം ബാക്ക്ഗ്രൗണ്ട് മ്യൂസിക് തന്നെ ആണ് മിഥുന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ഒരു രക്ഷയും ഇല്ലാ.

” കഥ എങ്ങും അവസാനിക്കുന്നില്ല അത് തുടരും”
അങ്ങനെ ഒരു ending ൽ ആണ് കഥ അവസാനിക്കുന്നത്.
ഒരുപക്ഷെ കഥയുടെ സെക്കന്റ് പാർട്ട് വരാം അങ്ങനെ ഒരു ending ആണ് സിനിമയുടേത് “പല നിഘഖുടതയും മറച്ചു വെച് ലുക്ക്‌ ആന്റണി”