“നമ്മൾ വിചാരിച്ച പോലെ ഉള്ള സിനിമ അല്ല റോഷാക്ക്”. ലൂക്ക് ആന്റണിയായി മമ്മൂക്ക എത്താൻ ഇനി 2 ദിനങ്ങൾ മാത്രം 🔥

·

·

, , ,

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റെ ഓരോ പോസ്റ്ററുകളും, മേക്കിങ് വിഡിയോയും ട്രെയ്‌ലറും ഇറങ്ങിയപ്പോൾ തന്നെ പ്രേക്ഷകരില്‍ ‘റോഷാക്കി’നെക്കുറിച്ചുള്ള ആകാംഷ കൂട്ടിയിരുന്നു. ഒരു പ്രതികാരത്തിന്റെ ചിത്രമാണ് റോഷാക്കെന്നും കൂടാതെ വൈറ്റ് റൂം ടോര്‍ച്ചറിനെ കുറിച്ചെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്

ആദ്യ ചിത്രം തന്നെ വമ്പൻ വിജയമാക്കി തീർത്ത നിസ്സാം ബഷീറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു. കൂടാതെ ആസിഫ് അലി അതിദി വേഷത്തിൽ എത്തുന്നുണ്ട്

“എന്തായാലും ഒരു കാര്യം ഉറപ്പിക്കാം, നമ്മൾ വിചാരിച്ച പോലെ ഉള്ള സിനിമ അല്ല”.