Saina Movies
No Result
View All Result
  • Login
  • Home
  • News
  • Reviews
  • Life Story
  • Firstlook
  • Home
  • News
  • Reviews
  • Life Story
  • Firstlook
No Result
View All Result
Saina Movies
No Result
View All Result

മലയാളത്തിലെ റോഡ് മൂവീസ്

Rinse by Rinse
July 24, 2019
Reading Time: 1 min
0

യാത്രകൾ ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ. റോഡ് മൂവീസ് എന്നാൽ ഒരു യാത്രയാണ് സിനിമയുടെ അല്ലെങ്കിൽ കഥയിലൂടെ ഉള്ള ഒരു യാത്ര, അപ്പോൾ മറു ചോദ്യം ഉയരും എല്ലാ സിനിമകളും കഥയിലൂടെ ഉള്ള യാത്ര അല്ലെ എന്ന്. ഉത്തരം ഉണ്ട് കഥാപാത്രം കൊണ്ടുപോകുന്ന കഥയ്ക്കും കഥ കൊണ്ടുപോകുന്ന കഥാപത്രത്തിനും സിനിമയിൽ വ്യത്യാസമുണ്ട് ചിലപ്പോൾ അത് കാഴ്ചകാർക്ക് അനുഭവവേദ്യമാവണമെന്നില്ല. അവിടെയാണ് റോഡ് മൂവീസ് മറ്റു സിനിമകളിൽ നിന്നും വെത്യസ്തമാവുന്നത്. കഥാപാത്രം യാത്രചെയ്യുന്ന കഥയിലെ അനുഭവങ്ങളിലൂടെ അവിടെ ഒരു നാടും ഒരു വീടും ഒരേ ആൾക്കാരും മാത്രമല്ല കഥപറയാനും കഥാപാത്രങ്ങൾ ആവാനും ഉണ്ടാവുക ( ചിലപ്പോൾ കഥാപാത്രങ്ങൾ ഒരേ ആളുകൾ തന്നെയായി വരും) . മറിച്ച് വ്യത്യസ്ത ദേശം, വ്യത്യസ്‍ത ഭവനങ്ങൾ, വ്യത്യസ്‍ത ആളുകൾ (കഥാപാത്രങ്ങൾ സഞ്ചരിക്കുന്ന ദേശങ്ങളിലെ വാസക്കാർ ) എന്നിങ്ങനെ സിനിമയെ അനുഭവേദ്യമായി പ്രേഷകനിലേക്ക് എത്തിക്കുന്ന കഥാപാത്രങ്ങളായീ വരും. ഒരു സന്ദർഭത്തിൽ സിനിമ പറയുന്ന സംവീക്ഷിത കഥാരൂപത്തിന്റെ ഭാഷ പലതായീ മാറും, മാത്രമല്ല ഒരു ദേശത്തിന്റെ അതത് കാലത്തെ രാഷ്ട്രീയസാമൂഹികസാംസ്കാരിക പരിസരങ്ങളെ പ്രതിഫലിപ്പിക്കുന്നവയാണ് അല്ലെങ്കിൽ അതിനുതകുന്നവയാണ് സഞ്ചാരചിത്രങ്ങൾ. റോഡ് മൂവിയ്ക്ക് അങ്ങനെ പറയാൻ തുടങ്ങിയാൽ കുറെ പ്രേത്യേകതകൾ ഉണ്ട്. റോഡ് മൂവികള്‍ വളരെ കുറവാണ് മലയാളത്തില്‍. അതിനാല്‍ത്തന്നെ അത്തരം സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ മലയാളം സിനിമയിലെ റോഡ് മൂവികളെക്കുറിച്ച് തീരെ തൃപ്തരുമല്ല. തല്ക്കാലം റോഡ് മൂവിയുടെ പ്രേത്യേകതൾക്കു വിട എന്നിട്ട് മലയാളത്തിലെ പ്രധാന പെട്ട റോഡ് മൂവികളെ പരിചയപ്പെടാം.

RELATED POSTS

സീതയിലൂടെ തിരിച്ചു വന്ന് ബിന്ദു പണിക്കർ – “റോഷാക്ക്”ലെ ബിന്ദു പണിക്കാരുടെ പ്രകടനം കണ്ടു ഞെട്ടി ആരാധകർ

“കഥ എങ്ങും അവസാനിക്കുന്നില്ല അത് തുടരും”. പല നിഘഖുടതയും മറച്ചു വെച് ലുക്ക്‌ ആന്റണി

“ആസിഫ് അലി വില്ലനാകുമോ” വീണ്ടും സസ്പൻസ് – ത്രില്ലടിപ്പിച്ച് റോഷാക്ക്..!

കണ്ണൂർ ഡീലക്സ്

ADVERTISEMENT

ജയമാരുതി പിക്ചേഴ്സിന്റെ ബാനറിൽ ടി.ഇ. വാസുദേവൻ നിർമിച്ച മലയാളചലച്ചിത്രമാണ് കണ്ണൂർ ഡീലക്സ്. പ്രേം നസീർ,കെ.പി. ഉമ്മർ,ഷീല,ടി.ആർ. ഓമന,അടൂർ ഭാസി,ശങ്കരാടി,ജോസ് പ്രകാശ്,ജി.കെ. പിള്ള. എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആദ്യത്തെ മലയാളം റോഡ് മൂവി, പിന്നെ ലക്ഷണമൊത്ത ആദ്യ മലയാള കൊമേർഷ്യൽ ചിത്രം , എന്നിങ്ങനെ ഒരു വ്യത്യസ്തതരം ഒരു സിനിമ അവതരണത്തിന്റെ ആദ്യജാതൻ എന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന മലയാള സിനിമയാണ് കണ്ണൂർ ഡീലക്സ്. ഇന്നിപ്പോൾ സിനിമ ഇറങ്ങിയിട്ട് സുവർണ്ണ ജൂബിലി വർഷമാണ്. ഒരു പക്കാ കോമെഡി എന്റർടൈൻമെന്റ് ജോണറിൽ പെടുത്തതാവുന്ന ഒരു സിനിമയാണ് ഇത്. എന്നിരുന്നാൽ തന്നെയും വെറുമൊരു കോമെഡി മൂവി എന്ന് മാത്രം ഒതുക്കാൻ പറ്റുന്ന ഒരു സ്ക്രിപ്റ്റ് അല്ല കണ്ണൂർ ഡീലീക്സിന്റെ, അതിനു കാരണവും ഉണ്ട് വി. ദേവൻ എന്ന പേരിൽ ടി.ഇ വാസുദേവന്റെ തന്നെ കഥ ലക്ഷണമൊത്ത ഒരു എന്റർടെയ്നറായി പകർത്തിയത് ഹിറ്റ് മേക്കർ എബി രാജായിരുന്നു. മലയാളത്തിലെ ആദ്യത്തെ റോഡ് മൂവിയും കെഎസ്ആർടിസിയുടെ കണ്ണൂർ ഡീലക്സ് എന്ന ബസ്സിൽ ചിത്രീകരിച്ച ചിത്രമെന്ന പ്രത്യേകതയുമുണ്ട്. കണ്ണൂർ ഡീലക്സ് ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലുടനീളം മലയാളി പ്രേക്ഷകരെ രസിപ്പിച്ച ചിത്രം കൂടിയായിരുന്നുവത്. 1967ൽ ആരംഭിച്ച കെഎസ്ആർടിസിയുടെ ഈ ബസ് സർവ്വീസിൽ തന്നെയാണ് ചലച്ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. സിനിമ ചിത്രീകരിക്കുന്ന കാലഘട്ടത്തിലെ ബസ് യാത്രക്കാരുടെ അതെ സ്വഭാവ സവിശേഷതകൾ തന്നെ യാണ് തിരക്കഥയിൽ കാണിച്ചിരിക്കുന്നതും. ആ കാലഘട്ടത്തിലെ ഭരണപക്ഷ എംഎൽഎയും പ്രതിപക്ഷനേതാവും തമ്മിൽ യാത്ര മാർഗ്ഗേയുള്ള സംഭാഷണങ്ങൾ, തർക്കങ്ങൾ. ബിസിനസ്സുകാർ, കച്ചവടക്കാർ തുടങ്ങിയവരുടെ ഒക്കെ ബസിലെ പെരുമാറ്റങ്ങൾ, മാനറിസങ്ങൾ തുടങ്ങിയവ ഒക്കെ തന്നെ. ഹിന്ദിയിൽ 1972 ൽ ഇറങ്ങിയ ബോംബേ ടു ഗോവ പോലെയുള്ള ചിത്രങ്ങൾക്ക് പ്രചോദനമായതും ഈ മലയാള ചിത്രം തന്നെ. 1969 മെയ് മാസം 16 ന് റിലീസ് ചെയ്ത ചിത്രം സുവർണ്ണ ജൂബലി നിറവിലാണ്.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി
റോഡ് മൂവി മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്നു ഒരു ചോദ്യം എവിടുന്നെങ്കിലും ഉണ്ടായാൽ ആദ്യം നമ്മുടെ മനസ്സിലേക്ക് വരിക ഹാഷിർ മുഹമ്മദ് തിരക്കഥയെഴുതി സമീർ താഹിർ സംവിധാനം നിർവ്വഹിച്ച ദുൽഖർ സൽമാൻ, ധൃതിമാൻ ചാറ്റർജി, സണ്ണി വെയ്ൻ, സുർജബാല ഹിജാം തുടങ്ങിയവർ പ്രധാന വേഷങ്ങളിലഭിനയിക്കുന്ന നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ഈ ചിത്രമായിരിക്കും. ഒരു പക്കാ റോഡ് മൂവീ. നായക കഥാപത്രങ്ങൾ രണ്ടു ബുള്ളറ്റിലേറി സഞ്ചരിച്ചു തുടങ്ങിയത് മലയാളി യുവാക്കളുടെ സ്വപ്നങ്ങളിലേക്കായിരുന്നു. കാലം തെറ്റിയിറങ്ങിയ സിനിമ എന്നും ഇ സിനിമയെ വിളിക്കുന്നുണ്ട്. ഇ സിനിമ കാണുന്ന ഇപ്പോഴത്തെ ആളുകൾക്കും ആ സിനിമയെ ഇഷ്ടപെട്ട അന്നത്തെ ആളുകൾക്കും മനസ്സിൽ തോന്നിയ വികാരം ഒരു റൈഡ്., അതും ദീർഘ ദൂര റൈഡ് എന്നതായിരുന്നു സ്വപ്നം. അതായിരുന്നു സിനിമയുടെ വിജയം എന്നു പറയാം . എന്നാൽ സിനിമയെ സംബന്ധിച്ച് പറയുമ്പോൾ ഒരു സഞ്ചാര ചിത്രത്തിന്റെ സാദ്ധ്യതകൾ എത്ര കണ്ട് പ്രയോജന പെടുത്തി എന്നു സംശയിക്കാം. കാരണം ഗുവേരയെന്ന യുവാവിനെ ചെ-യെന്ന വിപ്ലവനേതാവാക്കിയ ‘മോട്ടോർ സൈക്കിൾ ഡയറീസാ’ണ് ഈ സിനിമയുടെയൊരു പൂർവ്വമാതൃക എന്നുകൂടി വരുമ്പോൾ! (അതിന്റെയൊരു അനുകരണമാണിത് എന്നല്ല ഈ പറഞ്ഞതിനർത്ഥം, ആ ചിത്രമാണ് സമീർ താഹിറിനും ഹാഷിർ മുഹമ്മദിനും പ്രചോദനമെന്ന് കരുതാമെന്നുദ്ദേശം.) ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’യെന്ന പേര് വിശാലമായൊരു ലോകം കാണിച്ചു തരുന്നൊരു സിനിമയ്ക്ക് ചേരുന്നതാണ്. പ്രധാനമായിട്ടും സിനിമയുടെ ആ ഒരു കാഴ്‌ചപ്പാടാണ് സിനിമയിൽ നിന്നും ലഭിക്കാത്തതു എന്നു പറയാം. അവിടെ സിനിമയുടെ കഥ തന്തു ഒന്ന് പരിശോധിക്കാം. തന്റെ പ്രണയിനിയെ തേടിയുള്ള നായകന്റെ യാത്ര എന്നതിലുപരി സിനിമയിലൂടെ സംവിധായകൻ പറയുന്ന വെത്യസ്ത സംസ്കാരത്തിന്റെയും മതത്തിന്റെയും കാഴ്ചപാടുകൾ മനുഷ്യന്റെ ജീവിതത്തിലെ പ്രണയത്തിന്റെ സ്വാതത്ര്യത്തെ ഹനിക്കുന്നതാണ് എന്നൊരു രാഷ്ട്രിയവും പറയുന്നുണ്ട്. യാത്ര പോയ നായകന്റെ മനസ്സിൽ ഉണ്ടാവുന്ന വിശാല മനസ്കതയും നായകൻ കാണിക്കുന്നുണ്ട്. അത് ഒരു പക്ഷെ നായകന്റെ അനുഭവ സാമ്പത്തിലൂടെയും യാത്രയിലൂടെയും നായകൻ നേടിയെടുത്തതാവാം. അവിടെ ആണ് ഗുവേര എന്ന യുവാവിനെ അദ്ദേഹത്തിന്റെ യാത്രകൾ ചെ ഗുവേര എന്ന വിപ്ലവ പോരാളിയാക്കിയത്.

ട്രാഫിക്
അതുവരെ ക്ലീഷെകൾ മാത്രം കണ്ടു ശീലിച്ച മലയാളികൾക്കിടയിലേക്ക് ഒരു പുത്തെൻ അനുഭവം അല്ലെങ്കിൽ പുതിയൊരു ദൃശ്യാനുഭവം ആയിരുന്നു ട്രാഫിക്ക്. ഇ സിനിമ തിരക്കഥയുടെ പ്രത്യേകതകൊണ്ടും അവതരണത്തിന്റെ മികവുകൊണ്ടും. ഒരു മികച്ച റോഡ് മൂവീ എന്നനിലയിലും വിജയമായിരുന്നു. സസ്പെന്‍സും ആകാംക്ഷയും ത്രില്ലുമടങ്ങിയ ഒരു റോഡ് മൂവിയാണ് ട്രാഫിക്. രാജേഷ് പിള്ള സവിധാനം ചെയ്ത് 2011 ജനുവരി 7-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ ട്രാഫിക്. ലിസ്റ്റിൻ സ്റ്റീഫൻ ആദ്യമായി നിർമ്മിച്ച ചലച്ചിത്രമാണിത്. ശ്രീനിവാസൻ, റഹ്‌മാൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, അനൂപ് മേനോൻ, വിനീത് ശ്രീനിവാസൻ, സന്ധ്യ, റോമ, രമ്യ നമ്പീശൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ബോബി, സഞ്ജയ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സിനിമയിലേതുപോലുള്ള ഒരു സംഭവം രണ്ട് വര്‍ഷം മുമ്പ് ചെന്നൈയിൽ വെച്ച് നടന്നിരുന്നു അതെ തുടർന്നാണ് ഇത്തരം ഒരു സിനിമ രചിക്കാനിടയായതു , അതാണ് തിരക്കഥയ്ക്ക് ആധാരം എന്നു അണിയറ പ്രവർത്തകർ അന്ന് പറഞ്ഞിരുന്നു. ഒരു മനുഷ്യ ജീവന്‍ നഷ്ടപ്പെടുന്പോള്‍ തന്നെ മറ്റൊരു മനുഷ്യ ജീവനെ രക്ഷിച്ചു കൊണ്ട് അന്ന് ചെന്നൈയിൽ വെച്ച് നടത്തിയ 11 മിനിട്ട് നേരത്തെ ദൗത്യം അല്‍പം നാടകീയതകള്‍ ചേര്‍ത്ത് ഒരു തിരക്കഥയാക്കി വികസിപ്പിയ്ക്കുകയായിരുന്നു ഇവര്‍. ഇമോഷണല്‍ ത്രില്ലര്‍ റോഡ് മൂവിയായി ട്രാഫിക്കിനെ മാറ്റിയതിന്റെ മുഴുവന്‍ ക്രെഡിറ്റും തിരക്കഥയൊരുക്കിയ ബോബിയ്ക്കും സഞ്ജയ്ക്കുംസ്വന്തമാണ്. 2011-ലെ ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

Related: മലയാള സിനിമയും നായികയും… ഒരു കാലഘട്ടത്തിന്റെ മാറ്റം

നോര്‍ത്ത് 24 കാതം
ഒരുപാട് നല്ല ദൃശ്യങ്ങൾ കൊണ്ടും സമൂഹത്തിലെ പലതരം ജനുസുകളിൽ പെട്ട ആളുകളുടെ സ്വഭാങ്ങളുടെ ക്യാരിക്കേച്ചർ ആവിഷ്ക്കരണ രീതികൊണ്ടും വളരെ ആകർഷകമായ ഒരു സിനിമ. അപരിചിതരായ മൂന്നു പേർ. ഹരികൃഷ്ണൻ ഐ ടി പ്രോഫഷണൽ,ഗോപാലൻ ആദ്യകാല മാർക്സിസ്റ്റ് പൊതുപ്രവർത്തകൻ , നാരായണി സമൂഹ്യപ്രവർത്തക. ഇവരുടെ ഒരു യാത്ര. ഈ യാത്രക്കിടയിലെ അനുഭവങ്ങളാണ് നർമ്മത്തോടെ നോർത്ത് 24 കാതം എന്ന ചിത്രത്തിൽ ദ്രിശ്യവൽക്കരിക്കുന്നത്. ഒരു കാതം 16 കിലോമീറ്റർ. 24 കാതമുള്ള ഒരു യാത്രയുടെ രസകരമായ കഥ പറയുന്ന ചിത്രമാണ് നോർത്ത് 24 കാതം. ഈ ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചത് സി.വി. സാരഥി ആണ്. ഇതിലെ പ്രേത്യേകത എന്തെന്നാൽ നായകൻ ആയ വ്യക്തിക്ക് ഒബ്സസീവ് കംപൾസീവ് ഡിസോഡർ (o c d ) എന്ന അവസ്ഥ ഉള്ള വ്യെക്തിയാണ്. ഇതൊരു രോഗാവസ്ഥ അല്ല ഇതൊരു തരം ലൈഫ് സ്റ്റൈൽ എന്ന് പറയാം. . ഇത്തരം അവസ്ഥ ഉള്ള ഒരാൾ ഇപ്പോഴും ഒറ്റയ്ക്ക് ഇരിക്കാനാണ് ആഗ്രഹിക്കുന്നത്, അത്തരക്കാർ സാധാരണക്കാരുമായീ അല്ലെങ്കിൽ നോർമൽ ലൈഫിൽ ഉള്ളവരുമായീ പെട്ടന്ന് ഇഴുകി ചേർന്ന് ജീവിക്കില്ല ഇവർക്ക് എല്ലാറ്റിനും പരിമിതികൾ ഉണ്ടായിരിക്കും. പക്ഷെ ഇവർ അപകടകാരികൾ അല്ല ലൈഫിൽ ഉള്ള അവരുടെ കൃത്യനിഷ്ഠയും ധാർമികതയുമാണ് അവരുടെ ഇ അവസ്ഥ. തല്ക്കാലം ഇ അവസ്ഥയെ കുറിച്ചു പറയുന്നത് നിർത്തിയിട്ട് സിനിമയെ കുറിച്ച് പറയാം. അപ്പൊൾ പറഞ്ഞു വന്നതാ ഇതാണ് മേല്പറഞ്ഞ സ്വഭാവം ഉള്ള ഒരാൾ ഒരു ഹർത്തൽ ദിനത്തിൽ വഴിയിൽ പെട്ടുപോകുന്നതും തുടർന്ന് മറ്റു പല ആളുകളുടെ സഹായം കൊണ്ട് സ്വഭവനത്തിൽ എത്തി ചേരുന്നതും തുടർന്ന് അനുഭവിച്ച യാത്രയിലെ അനുഭങ്ങളിൽ നിന്നും ഒരു പുതിയ മനുഷ്യനായീ മാറുന്നതും ആണ് സിനിമ. ഫഹദും സ്വാതി റെഡ്ഡിയും നെടുമുടി വേണുവും ചേര്‍ന്ന് നടത്തുന്ന യാത്ര ചിലപ്പോഴെല്ലാം യുക്തിക്ക് നിരക്കാത്ത സംഭവങ്ങളാല്‍ ബഹുലമായിരുന്നെങ്കിലും പ്രകൃതി ഭംഗി ആസ്വദിക്കാന്‍ നല്ല വേദിയൊരുക്കിയെന്നതില്‍ സംശയമില്ല. അനിൽ രാധാകൃഷ്ണൻ മേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച് മലയാളചലച്ചിത്രമാണു് നോർത്ത് 24 കാതം. 2013-ലെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ഈ ചിത്രം നേടി.

റാണി പദ്മിനി
ശ്യാം പുഷ്ക്കരന്റെ തിരക്കഥയിൽ ആഷിഖ് അബു മഞ്ജു വാര്യരെയും , റിമ കല്ലിങ്കലിനേയും നായികമാരാക്കി സംവിധാനം ചെയ്തിരിക്കുന്ന റോഡ് മൂവീ ആണ് റാണി പദ്മിനി. റാണി, പദ്മിനി എന്നാൽ രണ്ടും സ്ത്രീകൾ. , രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്‍ത ആളുകളുടെ ഇടയിൽ വ്യത്യസ്ത ജീവിതങ്ങൾ ജീവിച്ച രണ്ടു സ്ത്രീകൾ. പദ്മിനിയുടെ യാത്രയിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. ഇത്തരമൊന്ന് മലയാളത്തിലാദ്യം. രണ്ടു സ്ത്രീകള്‍ നടത്തുന്ന യാത്ര എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് സ്വന്തം. കഥാപാത്രങ്ങളുടെ അഭിനയത്തിൽ ആണേലും , സിനിമയുടെ മേകിംഗ് ആണേലും സിനിമയുടെ യാത്രയിൽ പ്രേഷകർക്കനുഭവപ്പെടുന്ന ദൃശ്യങ്ങൾ ആണേലും ഈ ചിത്രം ഭംഗിയുടെ കണക്കു കൂട്ടി നോക്കിയാൽ വളരെ മികച്ചതാണ്. ‘വരൂ പോകാം പറക്കാം’ എന്നതാണെന്ന് സിനിമയുടെ ടാഗ് ലൈൻ. ടാഗ് ലൈനോട് നീതി പുലർത്തുന്നതാണ് സിനിമയുടെ സ്ക്രിപ്റ്റ്. ബോളിവുഡ് ,ഹോളിവുഡ് സ്റ്റൈൽ മലയാള സിനിമ എന്നും ഇ സിനിമയെ വിശേഷിപ്പിക്കാം. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് വരുന്ന റാണിയും പദ്മിനിയും ഒരു ബസ്‌ യാത്രയിൽ കണ്ടു മുട്ടുന്നതും പിന്നീട അവരുടെ യാത്ര ഒരുമിച്ചാകുന്നതുമാണ് കഥ.. ആ യാത്രയിൽ അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ,അതിനെ എങ്ങനെ ഇവർ തരണം ചെയ്യുന്നു എന്നതാണ് കഥയെ മുൻപോട്ട് കൊണ്ട് പോകുന്നത്. യാത്രയിൽ വെച്ച് അവർ ചില പ്രശ്നങ്ങൾ നേരിടാൻ തുടങ്ങുന്നു .ആദ്യ പകുതി അവിടെ അവസാനിക്കുന്നു. രണ്ടാം പകുതിയിൽ ഇവർ ഈ പ്രശ്നങ്ങളെ തരണം ചെയുന്നതും ലക്ഷ്യ സ്ഥാനത്തേക്ക് യാത്ര തുടരുന്നതുമാണ് പറയുന്നത് . മറ്റൊന്ന് ഇത് ഒരു സ്ത്രീ പക്ഷ രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാണ്.

Must Read: നൂറോ അഞ്ഞൂറോ കോടിയൊന്നുമല്ല… ഇത് പതിനായിരം കോടി ക്ലബ്ബിലിടം നേടിയ സിനിമകൾ

ഭ്രമരം
മോഹൻലാലിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത റോഡ് മൂവിയുടെ ജോണറിൽ പെടുത്തതാവുന്ന ഒരു സിനിമയാണ് ഭ്രമരം. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് ബ്ലെസ്സി തന്നെയാണ്‌. യൗവൻ എന്റർറ്റെയ്ൻമെന്റിന്റെ ബാനറിൽ രാജു മല്യാത്തും എ.ആർ. സുൾഫീക്കറും ചേർന്നാണ് നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത . മോഹൻലാൽ പ്രധാന കഥാപാത്രമായ ശിവൻ കുട്ടിയെ അവതരിപ്പിച്ചിരിക്കുന്ന ഇ ചിത്രത്തിൽ ഭൂമിക ചൗള,മുരളീ ഗോപി, സുരേഷ് മേനോൻ, വി.ജി. മുരളീകൃഷ്ണൻ, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത തുടങ്ങിയവരും മറ്റു വേഷങ്ങൾ ചെയ്തിരിക്കുന്നു. കുട്ടികാലത്ത് നായകന്റെ കൂട്ടുകാർക്കു സംഭവിച്ച ഒരു തെറ്റ്, തെറ്റിദ്ധാരണ മൂലം നായകന്റെ മേൽ വരുന്നു. പിന്നീട് മുതിർന്ന സമയത്തും നായകന്റെ ജീവിതത്തിലേക്ക് പണ്ട് സംഭവിച്ച ഇ തെറ്റിദ്ധാരണയുടെ പേരിൽ വന്ന പിശക് വേട്ടയാടുന്നു അത് നായകന്റെ കുടുംബം തകരുന്നു. പിന്നീട് തന്റെ കുടുംബത്തിന്റെ മുന്നിൽ താൻ തെറ്റുകാരനല്ല എന്ന് തെളിയിക്കാൻ നായകൻ തന്റെ ആ പഴയ സുഹൃത്തുക്കളെ ചെന്ന് കണ്ട് അവരെ കൂട്ടി തിരികെ വീട്ടിലേക്കു വരുമ്പോൾ വഴികളിൽ യാത്ര മദ്ധ്യേ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമ.

ShareTweetPin
Rinse

Rinse

Related Posts

സീതയിലൂടെ തിരിച്ചു വന്ന് ബിന്ദു പണിക്കർ – “റോഷാക്ക്”ലെ ബിന്ദു പണിക്കാരുടെ പ്രകടനം കണ്ടു ഞെട്ടി ആരാധകർ
Asif Ali

സീതയിലൂടെ തിരിച്ചു വന്ന് ബിന്ദു പണിക്കർ – “റോഷാക്ക്”ലെ ബിന്ദു പണിക്കാരുടെ പ്രകടനം കണ്ടു ഞെട്ടി ആരാധകർ

October 8, 2022
“കഥ എങ്ങും അവസാനിക്കുന്നില്ല അത് തുടരും”. പല നിഘഖുടതയും മറച്ചു വെച് ലുക്ക്‌ ആന്റണി
Film Story

“കഥ എങ്ങും അവസാനിക്കുന്നില്ല അത് തുടരും”. പല നിഘഖുടതയും മറച്ചു വെച് ലുക്ക്‌ ആന്റണി

October 7, 2022
“ആസിഫ് അലി വില്ലനാകുമോ” വീണ്ടും സസ്പൻസ് – ത്രില്ലടിപ്പിച്ച് റോഷാക്ക്..!
Asif Ali

“ആസിഫ് അലി വില്ലനാകുമോ” വീണ്ടും സസ്പൻസ് – ത്രില്ലടിപ്പിച്ച് റോഷാക്ക്..!

October 6, 2022
“നമ്മൾ വിചാരിച്ച പോലെ ഉള്ള സിനിമ അല്ല റോഷാക്ക്”. ലൂക്ക് ആന്റണിയായി മമ്മൂക്ക എത്താൻ ഇനി 2 ദിനങ്ങൾ മാത്രം 🔥
Film News

“നമ്മൾ വിചാരിച്ച പോലെ ഉള്ള സിനിമ അല്ല റോഷാക്ക്”. ലൂക്ക് ആന്റണിയായി മമ്മൂക്ക എത്താൻ ഇനി 2 ദിനങ്ങൾ മാത്രം 🔥

October 5, 2022
‘തൊഴിൽ നിഷേധം തെറ്റ്’ ശ്രീനാഥ് ഭാസി വിലക്കിനെതിരെ മമ്മൂട്ടി
Film News

‘തൊഴിൽ നിഷേധം തെറ്റ്’ ശ്രീനാഥ് ഭാസി വിലക്കിനെതിരെ മമ്മൂട്ടി

October 4, 2022
ട്രോളുകൾക്ക് പ്രതികരണവുമായി അജയ് ദേവ്​ഗണിന്റെ വിഎഫ്എക്സ് കമ്പിനി
Adipurush

ട്രോളുകൾക്ക് പ്രതികരണവുമായി അജയ് ദേവ്​ഗണിന്റെ വിഎഫ്എക്സ് കമ്പിനി

October 4, 2022
Next Post

തിലകൻ: അഭിനയത്തിന്റെ പെരുന്തച്ചൻ, അണക്കാനാകാത്ത തീനാളം

ജയൻ: അഭ്രപാളിയിലെ ചന്ദ്രഹാസം

Recommended Stories

‘തൊഴിൽ നിഷേധം തെറ്റ്’ ശ്രീനാഥ് ഭാസി വിലക്കിനെതിരെ മമ്മൂട്ടി

‘തൊഴിൽ നിഷേധം തെറ്റ്’ ശ്രീനാഥ് ഭാസി വിലക്കിനെതിരെ മമ്മൂട്ടി

October 4, 2022
‘അജഗജാന്തരം’ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു

‘അജഗജാന്തരം’ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു

September 11, 2020
രജിഷ വിജയൻ ചിത്രമായ ഖോ ഖോയുടെ ചിത്രീകരണം ആരംഭിച്ചു

രജിഷ വിജയൻ ചിത്രമായ ഖോ ഖോയുടെ ചിത്രീകരണം ആരംഭിച്ചു

September 10, 2020

Popular Stories

  • പദ്മരാജൻ: പ്രണയകാവ്യങ്ങളുടെ രാജകുമാരൻ

    പദ്മരാജൻ: പ്രണയകാവ്യങ്ങളുടെ രാജകുമാരൻ

    0 shares
    Share 0 Tweet 0
  • ‘അജഗജാന്തരം’ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു

    0 shares
    Share 0 Tweet 0
  • ഫ്രൈഡേ ഫിലിംസിന്റെ ‘വാലാട്ടി’യുടെ ചിത്രീകരണം ആരംഭിച്ചു

    0 shares
    Share 0 Tweet 0
  • മോഹൻലാൽ അഭിനയിച്ച സൈക്കോ കഥാപാത്രങ്ങൾ

    0 shares
    Share 0 Tweet 0
  • രജിഷ വിജയൻ ചിത്രമായ ഖോ ഖോയുടെ ചിത്രീകരണം ആരംഭിച്ചു

    0 shares
    Share 0 Tweet 0
Saina Movies

© 2022 Saina Video Vision

Navigate Site

  • About
  • Privacy Policy
  • Contact

Follow Us

No Result
View All Result
  • Home
  • News
  • Reviews
  • Life Story
  • Firstlook

© 2022 Saina Video Vision

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In