മലയാളത്തിൽ താരങ്ങൾ സംവിധായകാരായപ്പോൾ…..

·

·

ബാലചന്ദ്രമേനോൻ: ഈ വിഭാഗത്തിൽ ഇദ്ദേഹമാണ് രാജാവ്. സത്യത്തിൽ ഒരു സകലകലാവല്ലഭൻ.ഉത്രാടരാത്രിയിൽ തുടങ്ങി 30ൽ കൂടുതൽ ചിത്രങ്ങൾ അഭിനയിക്കുകയും ഒപ്പം സംവിധാനവും നിർവഹിച്ചു. ഗിന്നസ് റെക്കോർഡ്, പത്മശ്രീ, ദേശീയ അവാർഡ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ. സമാന്തരങ്ങൾ, കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം, ശേഷം കാഴ്ച്ചയിൽ, ഏപ്രിൽ 18, അമ്മയാണെ സത്യം എന്നിങ്ങനെ അനേകം സൂപ്പർ ഹിറ്റുകൾ ഒരുക്കിയിട്ടുണ്ട്.

മധു: ഇന്ത്യൻ സിനിമയിലെ പ്രഗത്ഭനായ സീനിയർ നടൻ. പത്തിൽ കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഒരു യുഗസന്ധ്യ, തീക്കനൽ, ഉദയം പടിഞ്ഞാറ്, പ്രിയ, കാമം ക്രോധം മോഹം എന്നിവയാണ് സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങൾ.

ശ്രീനിവാസൻ: ഇദ്ദേഹം സംവിധാനം ചെയ്തത് രണ്ടു ചിത്രങ്ങൾ മാത്രം. എന്നാലും അത് രണ്ടും എന്നും ഓർമയിൽ നിൽക്കുന്ന പടങ്ങളായി. അടൂരിന്റെ മതിലുകളെ പോലും പിന്തളളി ആ വർഷത്തെ മികച്ച ചിത്രമായി വടക്കുനോക്കിയന്ത്രം മാറി. ചിന്താവിഷ്ടയായ ശ്യാമള ദേശീയ തലത്തിൽ അവാർഡ് നേടി.ഇവ രണ്ടും തിയേറ്ററിൽ സൂപ്പർഹിറ്റുമായിരുന്നു.
തിക്കുറിശ്ശി സുകുമാരൻ നായർ: മലയാളത്തിലെ ആദ്യത്തെ സൂപ്പർസ്റ്റാർ എന്ന് വിളിക്കപ്പെടുന്ന ഇദ്ദേഹവും അഞ്ചിൽ കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഉർവശി ഭാരതി, അച്ഛന്റെ ഭാര്യ, ശരിയോ തെറ്റോ, പൂജാ പുഷ്പം എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

ജഗതി ശ്രീകുമാർ: കല്യാണ ഉണ്ണികൾ, അന്നകുട്ടി കോടമ്പാക്കം വിളിക്കുന്നു എന്നീ രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്തു ജഗതിചേട്ടനും ഈ ഒരു പരീക്ഷണം നടത്തി. ഇവയുടെ മറ്റുവിവരങ്ങളോ തിയേറ്റർ സ്റ്റാറ്റസോ ഒന്നും വല്യ പിടുത്തമില്ല.

കൊച്ചിൻ ഹനീഫ: മിമിക്രിയിൽ നിന്നും വന്നു മലയാള സംവിധായകനായ ആദ്യ വ്യക്തി ഇദ്ദേഹമാണെന്ന് തോന്നുന്നു. വാത്സല്യം എന്ന ചിത്രമാണ് ഏറ്റവും വലിയ ഹിറ്റ്‌. മൂന്നു മാസങ്ങൾക്ക് മുൻപ്, സിന്ദൂര പൊട്ടിന്റെ ഓർമ്മക്ക്, ഭീഷ്മാചാര്യ, ഒരു സന്ദേശം കൂടി, വീണ മീട്ടിയ വിലങ്ങുകൾ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു.

ഭരത് ഗോപി: മോഹൻലാൽ നായകനായ ഉത്സവപ്പിറ്റേന്ന്, ദേശീയ തലത്തിൽ ശ്രദ്ധ നേടിയ യമനം, എന്റെ ഹൃദയത്തിന്റെ ഉടമ എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.
പ്രതാപ് പോത്തൻ: ഡെയ്സി, ഒരു യാത്രാമൊഴി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. രണ്ടും മലയാളത്തിൽ ശ്രദ്ധ നേടിയ പടങ്ങളായി.

രാജൻ പി ദേവ് : അച്ചാമ്മകുട്ടിയുടെ അച്ചായൻ എന്ന ഹിറ്റ്‌ ചിത്രമാണ് ആദ്യതേത്. ശേഷം ഒന്നുരണ്ടു പടങ്ങൾ ചെയ്തിട്ടുണ്ട്.

ക്യാപ്റ്റൻ രാജു: വിക്രമും ലൈലയും നായികനായകൻമാരായി അഭിനയിച്ച ഇതാ ഒരു സ്നേഹഗാഥാ എന്ന പടം സംവിധാനം ചെയ്തു.

കലാഭവൻ അൻസാർ :കിരീടമില്ലാത്ത രാജാക്കന്മാർ, മന്ത്രിമാളികയിൽ മനസമ്മതം, വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട് എന്നീ പടങ്ങൾ സംവിധാനം ചെയ്തു.

സിദ്ധാർഥ ശിവ: 101 ചോദ്യങ്ങൾ എന്ന ചിത്രം ആദ്യം ചെയ്തു ദേശീയ അവാർഡ് വരെ നേടി. പിന്നീട് സഖാവ്, കൊച്ചൗവ പാലൊ അയ്യപ്പ കൊയ്‌ലോ, ഐൻ എന്നീ പടങ്ങളും സംവിധാനം ചെയ്തു.

വിനീത് ശ്രീനിവാസൻ: മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്ത്‌, തിര, ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്നീ തുടർച്ചയായ നാലു ഹിറ്റുകൾ സംവിധാനം ചെയ്ത സംവിധായാകൻ.

വിനീത് കുമാർ: രഞ്ജിത്ത് കഥയെഴുതി ഫഹദ് ഫാസിൽ നായകനായ ഹിറ്റ്‌ ചിത്രം അയാൾ ഞാനല്ല എന്ന പടം ചെയ്തു.

നാദിർഷ: അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നിങ്ങനെ കരിയറിലെ ആദ്യത്തെ രണ്ടു പടങ്ങളും ബ്ലോക്ക്‌ ബസ്റ്ററാക്കിയ ചുരുക്കം ചില സംവിധായാകരിൽ ഒരാൾ.

ദിലീഷ് പോത്തൻ. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്ഷാഷിയും എന്നീ ദേശീയ തലത്തിൽ അവാർഡുകൾ നേടിയ രണ്ടു ചിത്രങ്ങൾ ചെയ്തു.

സലിം കുമാർ: ദൈവമേ കൈതൊഴാം കെ കു മാറാകണെ എന്ന പടം 2018ൽ ഇദ്ദേഹം സംവിധാനം ചെയ്തു.

പ്രിത്വിരാജ്: ലൂസിഫർ എന്ന തന്റെ ആദ്യ ചിത്രം തന്നെ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റാക്കാൻ കഴിഞ്ഞ സംവിധായാകൻ.ഈ പടത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ ചെയ്യാൻ പ്ലാൻ ഉണ്ടെന്ന് അണിയറയിൽ സംസാരം നടക്കുന്നുണ്ട്.

ഹരിശ്രീ അശോകൻ: ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്നൊരു കോമഡി ചിത്രവുമായി ഇദ്ദേഹവും സംവിധാനത്തിൽ ഒരു കൈ നോക്കി.

കലാഭവൻ ഷാജോൺ: 2019 ഓണം റിലീസായി പ്രിത്വിരാജ് നായകനാക്കി ബ്രതേർസ് ഡേ എന്ന പടം ചെയ്തു.

രമേഷ് പിഷാരടി: ജയറാം നായകനായ പഞ്ചവർണ്ണ തത്ത എന്ന ഹിറ്റ്‌ ചിത്രവുമായി സംവിധാനത്തിനു തുടക്കമിട്ടു. രണ്ടാമതായി മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വൻ എന്ന പടം റിലീസ് ചെയ്തു.

അടുത്തതായി നമ്മുടെ സൂപ്പർ സ്റ്റാർ മോഹൻലാൽ ബാരോസ് എന്ന ചിത്രം സംവിധാനം ചെയ്യുന്നതായി അനൗൺസ് ചെയ്തിട്ടുണ്ട്. വലിയ ക്യാൻവാസിൽ വരുന്ന ആ പടം അടുത്ത വർഷം തിയേറ്ററിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.