ഗൗതം വാസുദേവിന്റെ സൈക്കോട്ടിക്ക് പോലീസ് നായകന്മാർ

·

·

ഗൗതം വാസുദേവിന്റെ പോലീസ് നായക കഥാപാത്രങ്ങൾ എല്ലാം സൈക്കോട്ടിക്ക് (psycotic ) പെർസൺസ്‌ ആണ് മാത്രമല്ല ഗൗതം വാസുദേവ് മേനോന്റെ പോലീസ് സിനിമകൾ ട്രിലോജി (trilogy ) ആണ്. അദ്ദേഹം സംവിധാനം ചെയ്ത മൂന്നു പോലീസ് സിനിമകൾ നമുക്ക് ഇ വാദ മുഖം ശരിയാണോ എന്ന് പരിശോധിക്കാൻ എടുക്കാം.

ആദ്യം സൈക്കോട്ടിക്ക് പേഴ്സൺസ് എന്ന് പറഞ്ഞാൽ നിങ്ങൾ ഇപ്പോൾ ഉദ്ദേശിക്കുന്നത് പോലെ ജന്മനാ മെന്റലി ഡിസോർഡർ അല്ലെങ്കിൽ സ്വഭാവ വൈകൃതം ഉള്ള ഒരു വ്യെക്തിയല്ല. മറിച്ച് അവർ സൈക്കോട്ടിക്ക് ആവുന്നത് ലൈഫിൽ സംഭവിക്കുന്ന എന്തെങ്കിലും അപകടം മൂലം ആയിരിക്കും. അപകടം എന്ന് പറഞ്ഞാൽ നിസ്സാരമായവ ആയിരിക്കില്ല മരണം മുന്നിൽ കാണുക എന്നൊക്കെ പറയുമ്പോളുള്ള അപകടം, അല്ലെങ്കിൽ മനുഷ്യ മനസ്സിന് ചിന്തിക്കുന്നതിലും ഭീകരമായ അപകട അവസ്ഥ ജീവിതത്തിൽ സംഭവിക്കുകയും ജീവിതത്തിന്റെ താളം തെറ്റുകയും ചെയ്യുന്നിടത്ത് ഇ അപകട അവസ്ഥ തരണം ചെയ്തു ജീവിക്കുന്നവൻ മെന്റലി സൈക്കോട്ടിക്ക് ആകുന്നു. ഒരു പക്ഷെ ഇ അപകടം ഒരു വ്യക്തിമൂലമോ അല്ലെങ്കിൽ ഏതെങ്കിലും വസ്തുമൂലമോ സംഭവിച്ചതാണെങ്കിൽ അവർ അഥവാ നായകൻ അപകടാവസ്ഥയ്ക്കു കാരണമായ ആ വസ്തുവിനോടോ അപകടാവസ്ഥയ്ക്കു കാരണമായ വ്യക്തിയോടൊ അല്ലെങ്കിൽ അവരുടെ ഗ്രൂപ്പിനോടോ പകയുള്ളവരായീ തീരുന്നു. പ്രത്യേകത എന്തെന്നാൽ നായക കഥാപാത്രത്തിന് സംഭവിച്ച അപകടത്തിന് കാരണമായ ആ അവസ്ഥയ്ക്ക് സാമ്യം ഉള്ള എല്ലാ ജീവിത രംഗങ്ങളോടും അല്ലെങ്കിൽ അപകട കാരണമായ വ്യക്തികളുടേതിന് സാമ്യം ഉള്ള മറ്റു വ്യെക്തികളോടും ഇവർക്ക് ശത്രുവിനോടെന്ന പോലെ പക ഉണ്ടാകും. ഇ സൈക്കോട്ടിക്ക് കഥാപത്രങ്ങൾ പോലീസ് വേഷങ്ങളിൽ പരീക്ഷിച്ചിരിക്കുന്ന സിനിമകൾ കുറവാണ് എന്നാൽ മറ്റു സാധാരണ ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന നായകന്മാർക്ക് ഇ സൈക്കോട്ടിക്ക് കഥാപത്ര പരിവേഷം സംവിധായകർ ഒരുപാട് സിനിമകളിൽ പരീക്ഷിച്ചു കഴിഞ്ഞതാണ് (ഗജനിയിലെ സൂര്യയുടെ കഥാപാത്രം, ന്യൂ ഡൽഹിയിലെ മമ്മൂട്ടി, മന്മഥൻ സിനിമയിലെ ചിമ്പുവിന്റെ കഥാപാത്രം ). ഇതിനോട് ബന്ധപ്പെടുത്തി തന്നെ trilogy സിനിമ കഥാപത്രങ്ങളും പറയേണ്ടതുണ്ട് trilogy എന്ന് പറഞ്ഞാൽ ഉദ്ദേശിക്കുന്നത് ഇത്രേയുള്ളൂ, ഒരേ കഥാപാത്രങ്ങൾ അല്ലെങ്കിൽ ഒരേ വിഷയം കൈകാര്യം ചെയ്യുന്ന സിനിമകൾ. ഇതിൽ കഥാപാത്രത്തിന്റെ സ്വഭാവം വെച്ച് സിനിമയെ ഒരു വിഷയത്തിൽ കേന്ദ്രീകരിക്കുകയോ സിനിമയുടെ പ്രത്യേകതയെ വെച്ച് കഥാപാത്രത്തെ ഒരു സ്വഭാവത്തിൽ കേന്ദ്രീകരിച്ച് (അത് സൈക്കോട്ടിക്ക് ക്യാരക്ടർ ആവാം) സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നതോ ആവാം. വയലന്‍സിനെയും റൊമാന്‍സിനെയും കാവ്യാത്മകവും സര്‍ഗ്ഗാത്മകവുമാക്കിയ ക്യാരക്ടറൈസേഷൻ തന്നെയാണ് trilogy സിനിമ സ്റ്റൈൽ. എന്ന് വെച്ചാൽ പോലീസ് പ്രതികാര കഥകളുടെ ത്രയം.

അപ്പോൾ പറഞ്ഞു വന്നത് അതാണ് ഇത്തരം കഥാപാത്രങ്ങളും സിനിമയുമാണ് ഗൗതം വാസുദേവൻ എന്ന സംവിധായകന്റെ മുഖമുദ്ര. മുകളിൽ പറഞ്ഞ പ്രകാരം സൈക്കോട്ടിക്ക് കഥാപാത്രത്തെ അദ്ദേഹം പരീക്ഷിച്ചിരിക്കുന്നതു പോലീസ് വേഷങ്ങളിൽ ആണ്, അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്ന മൂന്നു പോലീസ് സിനിമകൾ നമുക്ക് കഥാപാത്രവിശകലനത്തിനായീ എടുക്കാം. കാക്ക കാക്ക, വേട്ടയാട് വിളയാട് , എന്നെ അറിന്താൽ. തമിഴിലെ ഏറ്റവും താരമൂല്യം ഉള്ള മൂന്ന് നടന്മാരെ വെച്ച് ചെയ്ത സിനിമകൾ : സൂര്യ, കമലഹാസൻ, അജിത്. മൂന്നും ഏകദേശം സിമിലർ ആയ കഥാതന്തു ഷെയർ ചെയ്യുന്ന സിനിമകൾ ആണ്. എന്നാൽ ‘വേട്ടയാടു വിളയാട് ‘ എന്നാ ചിത്രത്തിന്റെ തട്ട് മറ്റു ചിത്രങ്ങളുടെ തട്ടിനേക്കാൾ ഒരുപാട് താണ് തന്നെ ഇരിക്കും വേറെ ലെവൽ എന്നൊക്കെ പറയാവുന്ന മേക്കിങ് ആ സിനിമയുടെ പ്രേത്യേകത, അതുകൂടാതെ കമലഹാസന്റെ stunning പെർഫോമൻസ്. നായകന്റെ ഇൻട്രോയിൽ കൊണ്ടുവന്ന വ്യത്യസ്തത. സ്‌ക്രീൻ പ്രേസന്സ് പിന്നെ “കർക്ക കർക്ക” എന്ന ഇൻട്രോ സോങ്ങും, കമൽഹാസന്റെ ഉജ്വല ഡയലോഗും fightഉം. DCP രാഘവൻ എന്ന വേഷം കമലഹാസന്റെ എന്നും ഓർത്തിരിക്കുന്ന കിടുക്കൻ സ്റ്റൈലിഷ് വേഷം തന്നെ ആണ്. ഇത്തരത്തിൽ വൈകാരികതീവ്രതയിലേക്ക് ആസ്വാദകരെ ലയിപ്പിച്ച അവതരണസാമര്‍ത്ഥ്യത്താല്‍ വിജയിച്ച കഥാനായകന്മാരാണ് ഗൗതം വാസുദേവമേനോന്റെ സൈക്കോടിക്ക് നായക കഥാപാത്രങ്ങൾ.

1. കാക്കാ കാക്ക (സൂര്യ -2003)

തമിഴ് നടന്‍ സൂര്യയുടെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രമാണ് കാക്ക കാക്ക. തമിഴ്‌നാട്ടിലെ മികച്ച നടന്‍മാരില്‍ ഒരാള്‍ എന്ന ഖ്യാദി സൂര്യ നേടിയതും കാക്ക കാക്കയിലൂടെയാണ്. 2003 ല്‍ ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. സിനിമയിലെ നായക കഥാപത്രത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന അപകടത്തിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. അവിടുന്ന് നായകൻ സൈക്കോട്ടിക്ക് ആണ്. സിനിമയിൽ നായകൻ സ്വാഭാവിക ജീവിതം നയിക്കുന്ന വ്യക്തിയാണ് എന്ന് നായകന്റെ ഫ്ലാഷ്ബാക്ക് ജീവിതം കാണിക്കുന്നതിൽ നിന്നും മനസ്സിലാകും. പിന്നീട് തന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഇൻസിഡന്റ് മൂലമായാണ് നായകൻ സൈക്കോട്ടിക്ക് പേഴ്സൺ ആകുന്നത്, സിനിമയിൽ നായകൻ പ്രതിനായക കഥാപാത്രങ്ങളിൽ നിന്നും നേരിടുന്നത് വളരെ ക്രൂരമായ ഉപദ്രവങ്ങളാണ്. ജീവിതത്തിൽ മരണത്തെ മുന്നിൽ കണ്ട നായകന്റെ അതിജീവനം പിന്നീട് പ്രതിനായകരുടെ കൊലപാതകത്തിൽ ആണ് അവസാനിക്കുന്നത്. കാക്കകാക്കയിലെ സൂര്യയുടെ പോലീസ് നായക കഥാപാത്രം ആണ് ഗൗതം വാസുദേവ മേനോന്റെ ആദ്യ സൈക്കോട്ടിക്ക് പോലീസ് കഥാപത്രവും trilogy ടൈപ്പ് സിനിമയും. 16 വര്‍ഷത്തിനു ശേഷം കാക്ക കാക്കയുടെ രണ്ടാം ഭാഗം വരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നുണ്ട്. ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന ചിത്രത്തിനുശേഷം കാക്ക കാക്കയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

2. വേട്ടയാട് വിളയാട് (കമൽഹസൻ- 2006)

രണ്ടു സീരിയല്‍ കില്ലേഴ്‌സിനെ അന്വേഷിച്ചു കണ്ടുപിടിക്കാന്‍ ഉത്തരവാദിത്വപ്പെട്ട സമര്‍ഥനായ ഒരു പോലീസ് ഓഫീസറാണ് ഇ സിനിമയിലെ നായകൻ. സീരിയൽ കില്ലേഴ്സ് ആയ പ്രതിനായകന്മാരാൽ സ്വന്തം കുടുംബം നഷ്ടപെട്ട നായകൻ കുടുംബം തകർന്നവേതന മൂലം സൈക്കോട്ടിക്ക് കഥാപാത്രമായി മാറുന്നു. നായകൻ സൈക്കോട്ടിക്ക് കഥാപാത്രമായി മാറാൻ ഉള്ള സാഹചര്യമാണ് നായകന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും പ്രണയാർദ്രമായ ജീവിതം, തന്റെ പ്രണയിനിയുടെ മരണ ശേഷം ഒരു പുതിയ ജീവിതത്തിനായീ ഒരു പുതു ജന്മത്തിലേക്കു തിരികെ വരുന്ന നായകന്റെ ജീവിതത്തിലെ സ്വസ്ഥത കെടുത്താൻ പ്രതിനായകന്മാർ വീണ്ടും ശ്രമിക്കുമ്പോൾ നായകൻ കഴിഞ്ഞ കാല ഇൻസിഡിന്റിന്റെ ക്രൂരതയും താൻ അനുഭവിച്ച വേദനയും ഉൾക്കൊണ്ട് ഇനി ആ അവസ്ഥയിലേക്ക് തിരികെ പോകാതിരിക്കാൻ വേണ്ടി സൈക്കോട്ടിക്ക് കഥാപാത്രം ആയീ മാറുന്നു. സൈക്കോ മെഡിക്കൽ വില്ലൻമാരായ ഇളമാരനും അമുദനും. അവരുടെ രീതികൾ ഒക്കെ ശെരിക്കും പേടിപെടുത്തുന്നത് തന്നെ ആയിരുന്നു. വിരലൊക്കെ മുറിച്ചു വെക്കുന്നതും, കുഴിച്ചിടുന്നതും, ഹോമോസെക്ഷ്വൽ സൈകോകൾ ആണ് വില്ലന്മാർ എന്ന് പ്രേക്ഷകരോട് സംവദിക്കുന്ന രീതികൾ എല്ലാം തന്നെ വളരെ ത്രില്ലിംഗ് നിറഞ്ഞ സീനുകൾ എന്ന് തന്നെ പറയാം.

3. എന്നൈ അറിന്താൽ (അജിത് – 2015)

സത്യദേവ് എന്ന പോലീസ് ഉദ്യോഗസ്ഥതന്റെ ജീവിതത്തിലൂടെ തമിഴ് സിനിമ ലോകം ഇതുവരെ കാണാത്ത ഒരു ദൃശ്യാനുഭവം ആണ് യെന്നൈ അറിന്താൽ എന്ന സിനിമയിലൂടെ ഗൗതം വാസുദേവ മേനോൻ പ്രേക്ഷകർക്കായി ഒരുക്കിയത്. സത്യദേവ് ഐപിഎസ് എന്ന പോലീസ് ഓഫീസറുടെ കഥാപാത്രം അജിത്തിന്റെ സിനിമാ കരിയറിലെ മികച്ച ഒന്നായിരുന്നു. 13 വയസ്സ് മുതല്‍ 38 വയസ്സുവരെയുള്ള സത്യദേവിന്റെ ജീവിതമായിരുന്നു എന്നൈ അറിന്താലിന്റെ ഇതിവൃത്തം.

ഓസ്‌ട്രേലിയന്‍ സംവിധായകനും ഛായാഗ്രഹകനുമായ ഡാന്‍ മക്കര്‍ട്ടര്‍ ആണ് എന്നൈ അറിന്താല്‍ എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നവത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം പറഞ്ഞത് തമിഴ് സിനിമ ലോകം കാണാത്ത ഒരു ദൃശ്യാനുഭവമായിരിക്കും യെന്നൈ അറിന്താൽ എന്ന സിനിമ. മനുഷ്യ ശരീരത്തിലെ അവയവങ്ങൾ മോഷ്ടിച്ച കടത്തുന്ന രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന മാഫിയ സങ്കത്തിനെതിരെ അന്വേഷണവുമായി ബന്ധപ്പെട്ട് വരുന്ന കഥാപാത്രമായിട്ടാണ് ഇതിലെ നായകൻ, നായകന്റെ പ്രണയിനിയോ ഭാര്യയോ ഇ സിനിമയിലും എതിർനായകന്മാരുടെ പ്രവർത്തനത്താൽ മരണപ്പെടുന്ന അവസ്ഥയും തുടർന്ന് നായകൻ പ്രതിനായകന്മാരെ നശിപ്പിക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്ന ഇതിവൃത്തം തന്നെയാണ് ഇ സിനിമയിലും. തന്റെ കുടുംബ ജീവിതത്തിലെ സ്വസ്ഥത നശിക്കുന്നതും കുടുംബം തകരുന്നതും തന്നെയാണ് ഇ സിനിമയിലും നായകനെ സൈക്കോട്ടിക്ക് കഥാപാത്രമാക്കുന്നത്. ഇതിൽ നായകൻ വില്ലന്മാരുടെ ഒപ്പം ചേർന്നാണ് അവരെ നശിപ്പിക്കാൻ തയ്യാറെടുക്കുന്നത്. മറ്റൊരു സന്തോഷ വർത്തമാനമെന്തെന്നാൽ ഇപ്പോഴിതാ നാല് വര്‍ഷത്തിന് ശേഷം എന്നൈ അറിന്താല്‍ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന് ചിത്രത്തിന്റെ സംവിധായകനായ ഗൗതം വാസുദേവ മേനോന്‍ തന്നെ ഇ വാർത്ത സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മാധ്യമങ്ങളുമായുള്ള ഒരു കൂടിക്കാഴ്ചയില്‍ ഗൗതം മേനോന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ് ‘അടുത്ത അഞ്ചു മാസങ്ങള്‍ക്കുള്ളില്‍ ഞാന്‍ അജിത്തിനെ കാണാന്‍ പോകും, ഒരു സ്‌ക്രിപ്റ്റും കൊണ്ട് എന്നൈ അറിന്താല്‍ 2 ന്റെ.’

എണ്ണിയാൽ തീരാത്തത്ര എന്‌കൗണ്ടറുകൾ, നായകന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന മുടി നീട്ടിയ സൈക്കോ ആയ വില്ലൻ, ഇടയ്ക്കെവിടെയോ വെച്ച് വില്ലന്മാരാൽ കൊല്ലപ്പെടുന്ന നായിക, ഇങ്ങനെ എത്രയോ കഥാസന്ദർഭങ്ങൾ ഗൗതം വാസുദേവ് മേനോന്റെ ചിത്രങ്ങളിൽ തന്നെ ഉണ്ട്. ഇത്തരം ചേരുവകകൾ എല്ലാം തന്നെ അദ്ദേഹത്തിന്റെ ചിത്രത്തിലെ സൈക്കോട്ടിക്ക് കഥാപാത്രത്തിന്റെ ചേരുവകളാണ്.