ഫ്രൈഡേ ഫിലിംസിന്റെ ‘വാലാട്ടി’യുടെ ചിത്രീകരണം ആരംഭിച്ചു

·

·

ഫ്രൈഡേ ഫിലിംസ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഫ്രൈഡേ ഫിലിംസിന്റെ പതിനാറാമത് ചിത്രമാണിത്‌. വാലാട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചിത്രത്തിന്‍റെ നിര്‍മാതാവായ വിജയ് ബാബു പുറത്തു വിട്ടിരിക്കുകയാണ്. പേര് പോലെ തന്നെ ഒരുപാട് പ്രേത്യേകതകളുള്ള താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നാല് നായകളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും ഈ നായകൾ തന്നെയാണ്.

വി എഫ് എക്സിലൂടെ നിർമ്മിച്ച നായകൾ അല്ലെന്നും ശെരിക്കുമുള്ള നായകൾ ആണെന്നും അവർക്കൊപ്പം പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളും അണിനിരക്കുന്നു എന്നും നേരത്തെ തന്നെ വിജയ് ബാബു പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ “ഇപ്പോൾ കൊടുങ്കാറ്റായിരിക്കാം…പക്ഷെ എന്നേക്കും മഴ പെയ്തുകൊണ്ടിരിക്കാൻ പറ്റില്ല” എന്ന് തുടങ്ങുന്ന പോസ്റ്റുമായി ചിത്രീകരണ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് വീണ്ടും വിജയ് ബാബു വന്നിരിക്കുകയാണ്. ‘ലോകം കണ്ട ഏറ്റവും വല്യ മഹാമാരി നേരിടുന്ന സമയത്തും ഞങ്ങൾ ഫ്രൈഡേ ഫിലിം ഹൗസിന്റെ പതിനാറാമത് ചിത്രവും ഏറ്റവും പ്രയാസമേറിയതുമായ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയാണ്. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം എന്നും കുറിപ്പിൽ പറയുന്നു.’

നവാഗതനായ ദേവൻ സംവിധാനാവും വിഷ്ണു പണിക്കർ ഛായാഗ്രഹണവും നിർവഹിക്കുന്നു. വരുൺ സുനിൽ സംഗീതം നൽകുന്നു.

https://www.facebook.com/Vijaybabuofficial/posts/1863627513801581