Saina Movies
No Result
View All Result
  • Login
  • Home
  • News
  • Reviews
  • Life Story
  • Firstlook
  • Home
  • News
  • Reviews
  • Life Story
  • Firstlook
No Result
View All Result
Saina Movies
No Result
View All Result

സെക്കന്റ് ഷോയിൽ തുടങ്ങി കണ്ണും കണ്ണും കൊള്ളയടിത്താൽ വരെ…

Editor by Editor
July 15, 2019
Reading Time: 1 min
0

ലിംഗുസ്വാമിയുടെ സംവിധാനത്തില്‍ തമിഴ് ചിത്രത്തില്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നുവെന്ന് 2011ല്‍ വാര്‍ത്തകള്‍ വന്നിരുന്നു. ദുല്‍ഖറിന്റെ സിനിമാ പ്രവേശത്തെ കുറിച്ച് ആ ഘട്ടത്തില്‍ മമ്മൂട്ടി പറഞ്ഞു കേട്ടതുമില്ല. പിന്നീട് 2011ല്‍ അന്‍വര്‍ റഷീദ് ചിത്രം ‘ഒരു ബിരിയാണിക്കഥ’യില്‍ ദുല്‍ഖര്‍ നായനാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നു. മലയാളത്തിലെയോ തമിഴിലെയോ സൂപ്പര്‍ഹിറ്റ് സംവിധായകര്‍ക്കൊപ്പം താരപുത്രന്റെ നായകഅരങ്ങേറ്റം പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തെറ്റി. എന്നാൽ ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയിലെത്തിയത് ഒരു സര്‍പ്രൈസ് എന്‍ട്രിയിലൂടെയാണ്. പുതുമയുള്ള ഒരു പരീക്ഷണത്തിനായി കൈകോര്‍ത്ത പുതിനിരയ്ക്കൊപ്പം അവരിലൊരാളായി ദുല്‍ഖര്‍ സല്‍മാന്‍ ക്യാമറയ്ക്ക് മുന്നിലെത്തി. മലയാളത്തിലെ മെഗാതാരത്തിന്റെ മകന്‍ എന്ന മേല്‍വിലാസം ആനുകൂല്യവും സാധ്യതയുമാക്കാതെ സെക്കന്‍ഡ് ഷോ എന്ന ചിത്രം തുടങ്ങി. ശ്രീനാഥ് രാജേന്ദ്രന്‍ എന്ന സംവിധായകനൊപ്പം സണ്ണി വെയിന്‍ എന്ന സഹതാരത്തിനൊപ്പം പുതിയ തിരക്കഥാകൃത്തിനും സംഗീത സംവിധായകനുമൊപ്പം അവരിലൊരാളായി ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ സിനിമ.

RELATED POSTS

No Content Available

ആറ് വര്‍ഷം കൊണ്ട് 25 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ദുല്‍ഖര്‍ സല്‍മാനിലെ അഭിനേതാവിനും കൂടുതല്‍ പാകത കൈവന്നിരിക്കുന്നു. മമ്മൂട്ടിയുടെ മകന്‍ എന്ന രീതിയില്‍ മമ്മൂട്ടിയുടെ ശൈലിയുമായി ദുല്‍ഖറിനെ താരതമ്യം ചെയ്യുന്നത് ശബ്ദഗാംഭീര്യവും നടപ്പിലെ സമാനതയും പരിഗണിച്ചാണ്. വൈകാരിക രംഗങ്ങള്‍ അനായാസേന കൈകാര്യം ചെയ്യാനാകാത്തതും ഹാസ്യരംഗങ്ങള്‍ ഉള്‍പ്പെടെയുള്ള അയവില്ലായ്മ ഘട്ടം ഘട്ടമായി പരിഹരിച്ച് പാകപ്പെടുന്നതിനാണ് പ്രേക്ഷകര്‍ സാക്ഷിയായത്. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെത്തിയപ്പോള്‍ സങ്കീര്‍ണമായ വൈകാരിക തലമുള്ള കഥാപാത്രത്തെയും തന്മയത്വത്തോടെ കൈകാര്യം ചെയ്യാന്‍ പ്രാപ്തനാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍ തെളിയിച്ചു. ദുല്‍ഖറിന്റെ കരിയറിലെ തന്നെ മികച്ച റോളുകളിലുമൊന്നാണ് മഹാനടിയിലെ ജെമിനി ഗണേഷന്‍. ദുല്‍ഖറിന്റെ 20 ചിത്രങ്ങളെയും ചേര്‍ത്തുനോക്കുമ്പോള്‍ ആവര്‍ത്തിക്കുന്ന ചില സമാനതകള്‍ കാണാം. കുടുംബാന്തരീക്ഷത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ കൂട് പറിച്ചെറിഞ്ഞ് പുറപ്പെട്ടുപോകുന്ന അസ്തിത്വവ്യഥയുള്ള നായകനെയാണ് ദുല്‍ഖര്‍ കൂടുതലായി അവതരിപ്പിച്ചത്. തന്നെ നിരന്തരം തേടുകയും ഏതോ ഒരു മുഹൂര്‍ത്തത്തില്‍ തിരികെപ്പിടിച്ച് മടങ്ങുന്നതുമായ നായകന്‍. കലിയില്‍ തന്നോട് തന്നെ പൊരുതുകയും ആത്മനിയന്ത്രണത്തിന് പാടുപെടുകയും ചെയ്യുന്ന നായകനാണ് ദുല്‍ഖര്‍. കമ്മട്ടിപ്പാടത്തില്‍ അയാള്‍ മുംബെയില്‍ നിന്ന് തിരികെ വണ്ടികയറുന്നത് ഇടയ്ക്കെപ്പോഴോ നഷ്ടമായ തന്നെ വീണ്ടെടുക്കാനാണ്. പുറപ്പെട്ടുപോക്കില്‍ നിന്ന് തിരികെ വരവിലേക്കുള്ള മാറ്റം കമ്മട്ടിപ്പാടത്തിലുണ്ട്. ജോമോനിലും പലതും തിരികെ നേടാനുള്ള നാട് വിടലാണ് ഇതിവൃത്തം. പുറപ്പെട്ടുപോക്കിന്റെ പല കാലങ്ങളെയും പല തലങ്ങളെയും ഉസ്താദ് ഹോട്ടല്‍, എബിസിഡി, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡേയ്സ്, ഞാന്‍, വിക്രമാദിത്യന്‍, ചാര്‍ലി എന്നീ സിനിമകള്‍ കാണിച്ചു തന്നു. സെക്കന്‍ഡ് ഷോ മുതല്‍ ചാര്‍ലി വരെ ദുല്‍ഖറിലെ നായകന്റെ ജീവിതയാത്ര ബൈക്കിലേറിയായിരുന്നു. ബൈക്കിലേറിയ നായകന്‍ ദുല്‍ഖര്‍ ചിത്രങ്ങളും മിനിമല്‍ പോസ്റ്ററായിരുന്നു. ജോമോന്റെ സുവിശേഷങ്ങളിലും കോമ്രേഡ് ഇന്‍ അമേരിക്കയിലും സോളോയിലുമെല്ലാം ഈ പുറപ്പെട്ടുപോക്ക് ഉണ്ട്.

ADVERTISEMENT

താരത്തിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുമായാണ്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും നിരവധി ആരാധകരുളള താരമാണ് ദുൽഖർ സൽമാൻ. പെല്ലചൂപലൂ എന്ന തെലുങ്ക് ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഋതു വർമ്മയാണ് ചിത്രത്തിലെ നായിക. രണ്ട് വർഷം മുമ്പാണ് ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപംന നടന്നത്. കോമഡി റൊമാന്റിക് ചിത്രമാണിത്. ഡെസിൽ പെരിയ സ്വമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദില്ലി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഉടൻ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് ലഭിക്കുന്ന സൂചന. ദുൽഖറിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ. സോനം കപൂർ നായികയായി എത്തുന്ന ദ് സോയ ഫാക്ടർ ഏറെ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്. പെരിയ സ്വമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായഗ്രാഹകൻ കെഎം ഭാസ്കരനാണ്. സിദ്ധാർഥ് എന്ന ഐടി പ്രെഫഷനെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. കോളിവുഡിൽ മാത്രമല്ല ബോളിവുഡിലും ഡിക്യൂവിന്റെ ചിത്രം ഈ വർഷം പ്രദർശനത്തിനെത്തുന്നുണ്ട്.ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിട്ടുണ്ട്. ഉടൻ ഇ ചിത്രവും തിയേറ്ററുകളിൽ എത്തും

ShareTweetPin
Editor

Editor

Related Posts

No Content Available
Next Post

ടോവിനോ ആദ്യമായി അഭിനയിച്ച ഷോർട് ഫിലിം നിങ്ങൾ കണ്ടിട്ടുണ്ടോ?

ക്രോസ്സ് ഓവർ സിനിമ. തിരക്കഥയിലേക്കുള്ള കഥാപാത്രത്തിന്റെ പരകായ പ്രവേശം

Recommended Stories

മലയാളത്തിലെ ഏറ്റവും മികച്ച വൈൽഡ് ട്രക്കിങ് സിനിമ

മലയാളത്തിലെ ഏറ്റവും മികച്ച വൈൽഡ് ട്രക്കിങ് സിനിമ

September 10, 2020
ഫ്രൈഡേ ഫിലിംസിന്റെ ‘വാലാട്ടി’യുടെ ചിത്രീകരണം ആരംഭിച്ചു

ഫ്രൈഡേ ഫിലിംസിന്റെ ‘വാലാട്ടി’യുടെ ചിത്രീകരണം ആരംഭിച്ചു

September 11, 2020

മലയാള സിനിമയും നായികയും… ഒരു കാലഘട്ടത്തിന്റെ മാറ്റം

July 23, 2019

Popular Stories

  • പദ്മരാജൻ: പ്രണയകാവ്യങ്ങളുടെ രാജകുമാരൻ

    പദ്മരാജൻ: പ്രണയകാവ്യങ്ങളുടെ രാജകുമാരൻ

    0 shares
    Share 0 Tweet 0
  • ‘അജഗജാന്തരം’ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു

    0 shares
    Share 0 Tweet 0
  • ഫ്രൈഡേ ഫിലിംസിന്റെ ‘വാലാട്ടി’യുടെ ചിത്രീകരണം ആരംഭിച്ചു

    0 shares
    Share 0 Tweet 0
  • മോഹൻലാൽ അഭിനയിച്ച സൈക്കോ കഥാപാത്രങ്ങൾ

    0 shares
    Share 0 Tweet 0
  • രജിഷ വിജയൻ ചിത്രമായ ഖോ ഖോയുടെ ചിത്രീകരണം ആരംഭിച്ചു

    0 shares
    Share 0 Tweet 0
Saina Movies

© 2022 Saina Video Vision

Navigate Site

  • About
  • Privacy Policy
  • Contact

Follow Us

No Result
View All Result
  • Home
  • News
  • Reviews
  • Life Story
  • Firstlook

© 2022 Saina Video Vision

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In