ക്രോസ്സ് ഓവർ സിനിമ. തിരക്കഥയിലേക്കുള്ള കഥാപാത്രത്തിന്റെ പരകായ പ്രവേശം

·

·

ക്രോസ്ഓവർ ഒരു സിനിമ വിഭാഗമല്ല എന്ന് പറഞ്ഞാൽ ശരിയല്ല കാരണം ക്രോസ്സ് ഓവർ സിനിമകളും ഒരു വിഭാഗമാണ്. എന്താണ് ക്രോസ്സ് ഓവർ സിനിമകൾ എന്ന് ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും. ഒരു സിനിമയിൽ വന്ന കഥാപാത്രം അതെ കഥാപാത്രമായി തന്നെ മറ്റൊരു സിനിമയിൽ അല്ലെങ്കിൽ പുതിയൊരു കഥയിൽ ആ കഥാപാത്രം അതെ പേരിൽ തന്നെ അഭിനയിക്കുന്നതാണ് ക്രോസ്സ് ഓവർ സിനിമ. ഇതിനു ഒരുപാട് ഉദാഹരണങ്ങൾ മലയാള സിനിമാലോകത്ത് ഉണ്ട് എങ്കിൽ തന്നെയും ഒന്ന് രണ്ടു സിനിമകൾ എടുത്തുപറയാം അതിൽ ഒന്ന് ബൽറാം വേഴ്സസ് താരാദാസ്, മറ്റൊന്ന് കിംഗ് ആൻഡ് കമ്മീഷണർ . മേൽ പറഞ്ഞ ഇ സിനിമകളിൽ ബൽറാം എന്ന കഥാപാത്രവും താരാദാസ് എന്ന കഥാപത്രവും മുൻപ് ഇറങ്ങിയ മമ്മൂട്ടി തന്നെ അഭിനയിച്ച രണ്ടു വ്യത്യസ്ത സിനിമകളിലെ വ്യത്യസ്ത കഥാപാത്രങ്ങൾ ആണ് ഇ രണ്ടു കഥാപാത്രങ്ങളും ഒരു പുതിയ തിരക്കഥയിൽ പുതിയ സിനിമയിൽ രണ്ടു കഥാപാത്രങ്ങൾ ആയീ വീണ്ടും വരുന്നു കഥ വെത്യസ്തമോ തിരക്കഥയുടെ വഴി വെത്യസ്തമോ എന്തോ ആയിക്കോട്ടെ അതിവിടെ വിഷയമല്ല… ഇതിൽ കഥാപാത്രങ്ങൾ നായക വേഷത്തിലോ പ്രതിനായക വേഷത്തിലോ വരാം. കിംഗ് ആൻഡ് കമ്മീഷ്ണർ എന്ന സിനിമയിൽ മമ്മൂട്ടി ദി കിംഗ് എന്ന സിനിമയിലെ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് ആയും സുരേഷ് ഗോപി കമ്മീഷ്ണർ എന്ന സിനിമയിലെ ഭരത് ചന്ദ്രൻ ഐ.പി.എസ് ആയും വീണ്ടും വരുന്നു … ഇപ്പോൾ ക്രോസ്സ് ഓവർ സിനിമ എന്തെന്ന് ഒരു വിധം എല്ലാവര്ക്കും മനസ്സിലായി കാണുമെല്ലോ. അപ്പോൾ പുതുതായെ അനൗൺസ് ചെയ്തിരിക്കുന്ന ടോവിനോയുടെ സിനിമയിലെ ക്രോസ്സ് ഓവർ എന്ന സബ്ജെക്ട് കൊണ്ട് അണിയറ പ്രവർത്തകർ ഉദ്ദേശിക്കുന്നത് ഇതാണ് ടോവിനോ മുൻപ് അഭിനയിച്ച സിനിമയിലെ ഏതെങ്കിലും ഒരു കഥാപാത്രം പുതിയൊരു തിരക്കഥയുടെ അടിസ്ഥാനത്തിൽ ഒരുങ്ങുന്ന പുതിയ സിനിമയിൽ കഥാപാത്രം മാറാതെ കടന്നു വരുന്നതാണ് ടോവിനോയുടെ ക്രോസ്സ് ഓവർ സിനിമ.

ക്രോസ്സ് ഓവർ എന്നുള്ള പേരിൽ ഇൻഡസ്ട്രിയിൽ നടക്കുന്ന പല സിനിമ തർക്കങ്ങളും സിനിമയുടെ സ്ക്രിപ്റ്റ് ബ്രില്യൻസ് അടങ്ങിയ അതേ വശങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു വിഭാഗമാണ്, ഇതിൽ അവർ ക്രോസ്സ് ഓവർ എന്ന സിനിമയെ സംബന്ധിച്ച് പറയുന്ന വേറൊരു വിശദീകരണം ഉണ്ട് അത് ഇതാണ് സിനിമ വിദേശ രാജ്യങ്ങളിൽ വെച്ച് ചിത്രീകരിക്കുന്നു വിദേശികൾ ആയിട്ടുള്ള അബ്ഹനേതാക്കൾ അഭയനയിൽക്കുന്നു മുതലായവ . സിനിമയുടെ പ്രധാന വശങ്ങളിൽ വിദേശികൾ പങ്കെടുക്കുന്നുണ്ട്, കൂടാതെ സിനിമയും അവരുടെ സംസ്കാരം കൂടിച്ചേർന്ന് വിദേശ ലൊക്കേഷനിൽ ചിത്രീകരിക്കപ്പെടുന്നുവെന്ന് കരുതുക. നമ്മുടേതുമായി കൂടിച്ചേർന്നതും മിക്കവാറും ഭാഷയും രണ്ടും കൂടിച്ചേർന്നതായിരിക്കും …. സൂപ്പർഹീറോകളുടെ ക്രോസ് ഓവറുമായി എൻഡ് ഗെയിം ഡീലുകൾ വ്യത്യസ്ത വ്യക്തിഗത അത്ഭുത സിനിമകൾ, ഒറ്റ സിനിമയിൽ കടന്നുപോകുന്ന രണ്ട് പ്രശസ്ത കഥാപാത്രങ്ങളുമായി അന്യഗ്രഹ ജീവികൾ കൈകാര്യം ചെയ്യുന്നു … അതിനാൽ ഇത് ക്രോസ് ഓവർ എന്ന പേരിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ലളിതമായി കൈകാര്യം ചെയ്യുന്നു, യഥാർത്ഥ വശങ്ങളിൽ ഒരു ക്രോസ് ഓവർ ഉണ്ടെങ്കിൽ, അത് ഇത്തരം ഒരു ക്രോസ് ഓവർ മൂവിയാണ് . ഇത്തരത്തിലാണ് ഇവരുടെ വാദം. ഇതിലെ ശരിതെറ്റുകൾ കുറിച്ചാണ് മുൻപ് എഴുതിയ പാരഗ്രാഫിൽ പറഞ്ഞിരിക്കുന്നത്. പക്ഷെ അവൻഗേര്സ് സീരിയസ് പോലുള്ള ഇംഗ്ലീഷ് മൂവികളിലെ മിക്കതും ക്രോസ്സ് ഓവർ സിനിമകളാണ് . ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഇതിനു മറ്റൊരു ഉദാഹരണം ആണ്. ഇത്തരത്തിൽ കഥാപാത്രം മാറി പുതിയ കഥയിൽ പുതിയ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയിൽ മുൻപ് ഇറങ്ങിയ സിനിമയിലെ കഥാപത്രം ആയിട്ട് തന്നെ വരുന്ന ഇത്തരം ശ്രീനിയിൽ പെട്ട സിനിമകളാണ് ക്രോസ്സ് ഓവർ ഗണത്തിൽ പെടുന്ന സിനിമകൾ. അപ്പോൾ നിഗമനം ഇതാണ് ക്രോസ്സ് ഓവർ സിനിമ എന്ന മുൻ സിനിമയിലെ കഥാപാത്രത്തിന്റെ പുതിയ തിരക്കഥയിലേക്കുള്ള പരകായ പ്രവേശം ആണ്.

ഇനി ടോവിനോയുടെ ക്രോസ്സ് ഓവർ സിനിമയെ കുറിച്ച് പറയുകയാണെങ്കിൽ. ടോവിനോ വില്ലൻ വേഷത്തിൽ വന്ന ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച സ്റ്റൈൽ എന്ന സിനിമയിലെ എഡ്ഗർ എന്ന കഥാപാത്രം ആയിരിക്കും പുതിയ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയിൽ ക്രോസ്സ് ഓവർ കഥാപാത്രമായി വരിക എന്നാണു അണിയറയിലെ സംസാര വിഷയം . ഈ കഥാപാത്രം നായകനാണോ വില്ലൻ ആയിട്ടാണോ എന്നത് ഇതുവരെ തീരുമാനിച്ചിട്ടില്ല.