സിനിമയും സ്പെഷ്യൽ ഇഫക്ട്സും

·

·

1895ല്‍ ലൂമിയര്‍ സഹോദരന്മാരുടെ ഉദ്യമഫലമായി ആദ്യമായൊരു കൊട്ടകയില്‍ തീവണ്ടി കാണികളുടെ മുമ്പിലേക്ക് അവര്‍ക്കറിയില്ലാതിരുന്നൊരു സുരക്ഷിതയകലം പാലിച്ച് പാഞ്ഞുവന്നുനിന്നപ്പോള്‍ കാണികള്‍ പിടഞ്ഞെണീറ്റു പാഞ്ഞൊളിച്ച സംഭവം (ഒരുപക്ഷേ കഥ!) . പിന്നീടും സിനിമ കാണികളെ അതിശയിപ്പിച്ചു തന്നെയാണ് ഇക്കാലമത്രയും സഞ്ചരിച്ചത്. സാങ്കേതികമായും അതുവഴി സാങ്കേതികകലാപരമായും സിനിമ മുതിര്‍ന്ന ഓരോ മുതിര്‍ച്ചയും സിനിമ എന്ന മായാലോകത്തെ. ജോര്‍ജ് മെലിയേ അവിചാരിതമായി ഉപരിമുദ്രണം കണ്ടെത്തുമ്പോഴും ഗ്രിഫിത്ത് പാരലല്‍ കട്ടിനു കത്രിക രാകിയപ്പോഴും എഡ്വിന് എസ് പോര്‍ട്ടര്‍ മരം മുറിക്കുന്ന പോലെ മനുഷ്യന്റെ കഴുത്തു കണ്ടിച്ച് രക്തമിറ്റാത്ത തല ഫ്രെയിമിന്റെ വെള്ളിത്താലത്തില്‍വച്ച് കാഴ്ചക്കാര്‍ക്കു മുന്നിലേക്കു നീട്ടിയപ്പോഴും ഈ സാങ്കേതികതനിറഞ്ഞ നിര്‍മാണസാദ്ധ്യത കൂടുതല്‍ തിടംവയ്ക്കുകയായിരുന്നു.

മെലിയേയുടെ ചന്ദ്രബിംബത്തിലേക്ക് റോക്കറ്റ് തുളച്ചുകയറുമ്പോഴും ക്ലോസ് അപ്പില്‍ മനുഷ്യാവയവങ്ങള്‍ വെവ്വേറേ ദര്‍ശിച്ചപ്പോഴും ഒക്കെ മനുഷ്യര്‍ വായും പൊളിച്ച് അമ്പരന്നിരുന്നിട്ടുണ്ട്. പിന്നീട്, എപ്പോഴൊക്കെ ചലച്ചിത്രത്തില്‍ സാങ്കേതികവിദ്യാലോലുപമായി പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടോ, അപ്പോഴൊക്കെ ജനം വിസ്മയിച്ചിട്ടുണ്ട്. സാല്‍വദോര്‍ ദാലിയും ലൂയി ബുനുവേലും ചേര്‍ന്നെടുത്ത അന്‍ഡാലുഷന്‍ നായയുടെ ഓരികള്‍ ജനത്തെ ഞെട്ടിച്ചതും ജനം ഇ സാങ്കേതികതയെ കുറിച്ച് അറിഞ്ഞു തുഅടങ്ങിയതും അതിലൊരുദാഹരണം മാത്രം. കണ്ണുകീറുന്ന റേസര്‍ ബ്ലേഡ് കാണിയുടെ സിരകളില്‍ ചോരയുടെ ആഴത്തില്‍ ഭയത്തിന്റെ നുരകള്‍ ഇളക്കിവിട്ടിരുന്നു. എല്ലാ ഭയാത്മക അമ്പരപ്പുകളെയും പക്ഷേ, കാണി തന്റെ ധൈര്യത്തിന്റെ പരിശീലനക്കളവും പുതിയ ഭയത്തിന്റെ കാത്തിരുപ്പുസങ്കേതവുമാക്കി മാറ്റിയതുകൊണ്ട്, ഓരോ ഞെട്ടിക്കുന്ന സാങ്കേതികപരീക്ഷണങ്ങളും വേഗംതന്നെ, അത് സാങ്കേതികമായ ഒന്നാണോ നൈസര്‍ഗികമായ ഒന്നാണോ?. ഉത്തരം ഇതാണ് സാങ്കേതികതയുടെ വളർച്ച. ഇത്തരത്തിൽ ജനങളുടെ കാഴ്ചശക്തിയെ ആസ്വാദന മികവിൽ സാങ്കേതികത വളർത്തി പരീക്ഷിച്ചു വിജയിച്ച ഇ പ്രക്രിയയാണ് സ്പെഷ്യൽ ഇഫെക്ട്സ്.

ജോര്‍ജ് മെലിയേ ( ഫ്രഞ്ച് ചലച്ചിത്ര സംവിധായകൻ ) അഭൗതികത്വം നിറഞ്ഞ തന്റെ സിനിമകളുണ്ടാക്കുവാനുപയോഗിച്ച സാങ്കേതികവിദ്യകളെ അദ്ദേഹംതന്നെ വിളിച്ച പേരാണ് ‘സ്പെഷല്‍ ഇഫക്ട്സ്. ഇത്തരം സ്പെഷല്‍ ഇഫക്ടുകള്‍ കാലാകാലങ്ങളില്‍ പരിഷ്കരിച്ചുവെങ്കിലും ഇന്നുപയോഗിച്ചുകൊണ്ടിരിക്കുന്ന സുപ്രധാന സ്പെഷല്‍ ഇഫക്ടുകളുടെയെല്ലാം പിതാവായി ജോര്‍ജ് മെലിയേ അറിയപ്പെടുന്നു. special effects : an illusion created for films and television by props, camerawork, computer graphics, etc. artificial images, esp. in a film, that appear real but are created by artists and technical . or “a non-stop action film filled with amazing stunts and spectacular special effects”. ക്യാമെറയുടെയും കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെയും അനന്ത സാദ്ധ്യതകൾ ഉപയോഗിച്ച് അതിൽ വിദഗ്ധരായ പ്രൊഫെഷനലുകൾ ചലച്ചിത്രങ്ങൾക്കും മറ്റു ടെലിവിഷൻ പരിപാടികൾക്കോ ഒക്കെ വേണ്ടി തയ്യാറാക്കിയ ഇല്ലാത്തതിനെ സ്‌ക്രീനിൽ കാണിക്കാൻ കഴിയുന്ന അല്ലെങ്കിൽ മിഥ്യ ചിന്തയെ യാഥാർഥ്യമാക്കാൻ കഴിയുന്ന ഒരു മാർഗ്ഗം അതാണ് സ്പെഷ്യൽ ഇഫെക്ട്സ്. ഒന്നുകൂടി വിശദമാക്കിയാൽ കൃത്രിമമായി നിർമ്മിച്ച ചിത്രങ്ങൾ രൂപങ്ങൾ ഒക്കെ സ്‌ക്രീനിൽ യഥാർത്ഥത്തിൽ ഉള്ളെതെന്നു തോന്നിപ്പിക്കുന്നിടത്താണ് ഒരു മികച്ച സ്പെഷ്യൽ ഇഫക്ട്സിന്റെ ഭംഗി. മനുഷ്യശക്തിക്കു അമാനുഷികം എന്ന് തോന്നുന്ന തരത്തിലുള്ള സിനിമയിലെ രംഗങ്ങളും, ചില കഥാപാത്രങ്ങളുടെ രൂപങ്ങളും എല്ലാം ഒരു മികച്ച സ്പെഷ്യൽ ഇഫക്ടറുടെ കഴിവാണ്.

സിനിമയില്‍ ഇന്ന് സ്പെഷല്‍ ഇഫക്ടുകള്‍ മൂന്നുതരത്തില്‍ ഉപയോഗിക്കുന്നുണ്ട്.

1. പ്രകൃതിക്ഷോഭങ്ങള്‍, യുദ്ധസിനിമകള്‍, ഫാന്റം, ഫ്രാങ്കസ്റ്റൈന്‍, ഡ്രാക്കുള, ശാസ്ത്രകഥകള്‍, ചരിത്രാതീതകാല സംഭവങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന സിനിമകളില്‍ ഉപയോഗിക്കുന്ന സ്പെഷല്‍ ഇഫക്ടുകള്‍. സ്പെഷല്‍ ഇഫക്ട്സിന് ഓസ്കാര്‍ അവാര്‍ഡ് നേടിയ ‘അവതാര്‍’ (2010), മഴയില്ലാത്തപ്പോള്‍ ഉണ്ടാക്കുന്ന കൃത്രിമ മഴക്കാലം, കൊടുങ്കാറ്റ്, തീപിടുത്തം, പൊട്ടിത്തെറി, തോക്കുപയോഗിച്ചുള്ള വെടിവയ്പ്, വെടിയുണ്ട തുളഞ്ഞുകയറുമ്പോഴുണ്ടാകുന്ന മുറിവുകളും രക്തച്ചൊരിച്ചിലും, സ്ളോമോഷന്‍, ഫാസ്റ്റ്മോഷന്‍, ഡബിള്‍ റോള്‍, ഇടിവെട്ട്, ഉരുള്‍പൊട്ടല്‍ എന്നിങ്ങനെയുള്ള ദൃശ്യങ്ങളെല്ലാം ചിത്രീകരണസമയത്തുതന്നെ അതില്‍ വിദഗ്ധരായവര്‍ ചെയ്യുന്നതാണ്. ഇതിനെ പ്രാക്ടിക്കല്‍ സ്പെഷല്‍ ഇഫക്ട് എന്നുവിളിക്കുന്നു.

2. യഥാർതഥകഥകളുടെ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന ഒപ്ടിക്കല്‍ സ്പെഷല്‍ ഇഫക്ടുകള്‍. ഒപ്ടിക്കല്‍ ഇഫക്ടുകള്‍ പ്രോസസിങ് ലാബിലാണ് നിര്‍വഹിക്കുക. ഒരു ഒപ്ടിക്കല്‍ ക്യാമറയും ഒരു ഫിലിം പ്രൊജക്റ്ററും പ്രധാനമായി അടങ്ങിയിട്ടുള്ള വിലയേറിയ ഉപകരണമാണ് ഒപ്ടിക്കല്‍ ഇഫക്ടുകള്‍ ചെയ്യുന്ന യന്ത്രം. ഫേഡ് ഇന്‍, ഫേഡ് ഔട്ട്, ബ്ലീച്ച് ഇന്‍, ബ്ലീച്ച് ഔട്ട്, വൈപ്പ്, സൂപ്പര്‍ ഇംപൊസിഷന്‍, ഡിസ്സോള്‍വ്, ഫ്രീസ്, മള്‍ട്ടിപ്പിള്‍ ഇമേ ജ്, സ്പ്ളിറ്റ് സ്ക്രീന്‍ എന്നീ പേരുകളിലറിയപ്പെടുന്ന ദൃശ്യവിസ്മയങ്ങളെല്ലാം ചെയ്യുന്നത് ഈ യന്ത്രത്തിലാണ്.

3. മൂന്നാമതായി ഇതില്‍നിന്നുതന്നെ ഉരുത്തിരിഞ്ഞുവന്ന അനിമേഷന്‍ സിനിമകള്‍. നോര്‍മന്‍ മക്ലാറനാണ് ആധുനിക അനിമേഷന് അടിത്തറയിട്ടത്. മൂന്നാമത്തെതരം സ്പെഷല്‍ ഇഫക്ടുകളായ അനിമേഷന്‍ വ്യത്യസ്തമാകുന്നത് തനിയെ തുറക്കപ്പെടുന്ന ഒരു വാതിലിന്റെയും ഗേറ്റിന്റെയും ദൃശ്യം മുതല്‍ ചരിത്രാതീതകാലത്തെ ദിനോസറുകള്‍വരെയുള്ള ദൃശ്യങ്ങളെ അനിമേഷന്‍ വഴി അവതരിപ്പിക്കുവാന്‍ സാധിക്കും. അഭൗതികമായ കഥാപാത്രങ്ങള്‍, പുണ്യപുരാണകഥകളിലെ കഥാപാത്രങ്ങള്‍, സൂപ്പര്‍മാന്‍ സീരീസ്, ബഹിരാകാശകഥകള്‍ എന്നിങ്ങനെ ആനിമേഷന്‍ സിനിമകളുടെ ഒരു ഫിലിം ഇന്‍ഡസ്ട്രിതന്നെ പ്രത്യേകമായി വളര്‍ന്നുവികസിച്ചുകൊണ്ടിരിക്കുന്നു.