ജീത്തു ജോസഫിന്റെ അസോസിയേറ്റായിരുന്ന സുധീഷ് രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇനി ഉത്തരം. ദേശീയ പുരസ്‌കാര ജേതാവായ അപര്‍ണ്ണ ബാലമുരളിയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടുള്ള പ്രസ് മീറ്റിനിടയിലായിരുന്നു തരാം മറുപടി നൽകിയത്. ”രണ്ടു സൈഡിലും ന്യായവും അന്യായവും ഉണ്ട്. നമ്മൾ പ്രതീക്ഷിക്കുന്ന കുറച്ചു ചോദ്യങ്ങളുണ്ട്. കേൾക്കാനാഗ്രഹിക്കാതെ ചോദ്യങ്ങളുണ്ട്. എന്നോട് ക്രഷ് ഉണ്ടോ കല്യാണം കഴിക്കാൻ താല്പര്യത്തെ ഉണ്ടോ എന്ന ചോദിച്ചിട്ടെന്തു കാര്യം അവരല്ലല്ലോ എന്റെ കല്യാണം നടത്തി തരുന്നത്”. എന്നായിരുന്നു താരത്തിന്റെ മറുപടി
ചിത്രത്തില്‍ അപര്‍ണയുടെ നായകനായി എത്തുന്നത് സിദ്ധാര്‍ഥ് മേനോനാണ്. ഹരീഷ് ഉത്തമന്‍, സിദ്ദിഖ്, ചന്തുനാഥ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കളായി എത്തുന്നത്. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഹൃദയത്തിന്റെ സംഗീതസംവിധായകനായ ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം നിര്‍വഹിക്കുന്നു.ജാനകി എന്നാണ് അപര്‍ണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രം ആദ്യാവസാനം വരെ എന്‍ഗേജഡ് ചെയ്തു കാണാന്‍ പറ്റുന്ന സിനിമയായിരിക്കുമെന്ന് സുധീഷ് രാമചന്ദ്രന്‍ ദ ക്യൂവിനോട് പറഞ്ഞു. ഒക്ടോബര്‍ 7നാണ് ചിത്രം റിലീസ് ചെയ്യുന്നത്.