ട്രോളുകൾക്ക് പ്രതികരണവുമായി അജയ് ദേവ്​ഗണിന്റെ വിഎഫ്എക്സ് കമ്പിനി

·

·

, , , , ,

500 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ആദിപരുഷിന്റെ വി എഫ് എക്സ് ചെയ്തത് തങ്ങളല്ല എന്ന് അജയ് ദേവ്ഗന്റെ ഉടമസ്ഥതയിലുള്ള വി എഫ് എക്സ് കമ്പനി ആയ എൻവൈ വിഎഫ്എക്സ് വാല. ആദിപരുഷിന്റെ വി എഫ് എക്സ് നെതിരായ ട്രോളുകളും വിമർശനങ്ങളും നടക്കുന്നതിനിടയിലാണ് വിശദീകരണവുമായി രംഗത്തെത്തിയത്. നിരവധി മാധ്യമങ്ങൾ ചോദിച്ചത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നതെന്നും അവർ കൂട്ടി ചേർത്തു

സിനിമയുടെ ടീസർ റിലീസിന് പിന്നാലെ സംവിധായകൻ ഓം റൗട്ടിനെ തന്റെ മുറിയിലേക്ക് വിളിക്കുന്ന പ്രഭാസ് എന്ന് പ്രചരിക്കുന്ന ട്രോൾ വീഡിയോയും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നു. വളരെ സീരിയസ് ആയി ‘ഓം എന്‍റെ റൂമിലേക്ക് ഒന്ന് വരൂ’ എന്നാണ് പ്രഭാസ് വീഡിയോയില്‍ പറയുന്നത്.

ടിസറിനു പിന്നാലെ വമ്പൻ ട്രോളുകളായാണ് ‘ആദിപരുഷ്’ നേരിടുന്നത്. ആകെയുള്ള സന്തോഷം ഇതിനു പാർട്ട് ഇല്ല എന്നുള്ളതാണ്. രാമായണത്തിൽ ഡ്രാക്കുളക്കെന്താണ് റോള്. കുട്ടികൾക്കു വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നും. കൊച്ചു ടി വി യിലെ കാർട്ടൂണുകൾക്ക് പോലും ഇതിലും നിലവാരമുണ്ട്. എന്നിങ്ങനെ നിരവധി വിമർശനങ്ങളാണ് ടീസറിനു പിന്നാലെ നേരിടുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുതൽമുടക്കുള്ള ചിത്രമാണ്. 500 കോടിയിൽ 250 കോടിയും വി എഫ് എക്സ് ചെയ്യാൻ വേണ്ടിയാണു ചിലവഴിച്ചേക്കുന്നത്. കൂടാതെ പ്രഭാസിന്റെ പ്രതിഫലം 120 കോടിയാണ്

ചിത്രം 2023 ജനുവരി 12നു തീയറ്ററിൽ എത്തും. പാൻ ഇന്ത്യ തലത്തിലാണ് ചിത്രം എത്തുന്നത്