ടോവിനോ ആദ്യമായി അഭിനയിച്ച ഷോർട് ഫിലിം നിങ്ങൾ കണ്ടിട്ടുണ്ടോ ? . ഉണ്ടെങ്കിൽ നല്ലത് . എന്നാൽ ഭൂരിഭാഗം പേരും ആ ഷോർട് ഫിലിം കാണാതിരിക്കാനാണ് സാധ്യത കൂടുതൽ . ചിലപ്പോൾ അറിയാത്തതു കൊണ്ടാവും പക്ഷെ കാണാൻ പറ്റുമെങ്കിൽ ശ്രമിക്കുക കാരണം നല്ലൊരു അനുഭവവും അറിവുമാണ് ആ ഷോർട് ഫിലിം നിങ്ങൾക്ക് സമ്മാനിക്കുക . സിനിമ ആദ്യ ഭാഗം മുതൽ ഒരു അകലം കാഴ്ചക്കാരന്റെ മനസ്സും സിനിമയുടെ ദൃശ്യങ്ങളും തമ്മിൽ ഉണ്ടാക്കുന്നുണ്ട് . അതാണ് ഗ്രിസൈല്ല , സംവിധായകൻ അരുൺ റുഷ്‌ദി കയ്യടി അർഹിക്കുന്ന സിനിമ. ക്ളൈമാക്സിനു മുൻപ് സിനിമ സമ്മാനിക്കുന്നത് ക്രിസ്റ്റഫർ നോളൻ സിനിമയിൽ നമ്മൾ കാണുന്ന പോലെ ഉള്ള ഒരു ദുരൂഹതയാണ്. ഉദാഹരണമായി ഇൻസെപ്ക്ഷൻ എന്ന സിനിമ തന്നെ എടുക്കാം. തള്ളി മറിക്കുവാണോല്ലോടെ എന്ന് ഇത് വായിക്കുന്നവർ ചിന്തിക്കരുത്. സിനിമ കണ്ടു കഴിഞ്ഞിട്ട് ഇത് തള്ളൽ ആണോ എന്ന് നിങ്ങൾ തന്നെ തീരുമാനിച്ചോളൂ . ഒരു ഷോർട് ഫിലിമിന്റെ സമയ ദൈർഘ്യം വെച്ച് അതിൽ ഉള്പെടുത്തതാവുന്ന കണ്ടന്റും വെച്ച് വേണം നിങ്ങൾ ആ ഷോർട് ഫിലിമിനെ വിലയിരുത്താൻ … വേറിട്ടൊരു അനുഭവം ആയിരിക്കും ആ ഷോർട്എ ഫിലിം എന്ന് ഞാൻ ഉറപ്പു തരുന്നു . സിനിമയുടെ ത്രെഡ് എന്തെന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല ഇൻസെപ്ക്ഷനും ക്രിസ്റ്റഫർ നോലാൻ മൂഡ്മൂവി സീന്സും ഒക്കെ തരുന്ന ഒരുമാതിരി ആ മോഡൽ സീനുകളാണ് സിനിമയിൽ .. എങ്കിൽ തന്നെ ത്രെഡ് പക്കാ വെറൈറ്റി ആണ്.