സിനിമ രംഗത്തെ പുരുഷാധിപത്യം: തുറന്നടിച്ച് നയന്‍താര

·

·

അഭിനയിക്കുന്ന ചിത്രങ്ങളുടെ പ്രെമോഷന്‍ പരിപാടികളില്‍ നിന്നും അഭിമുഖങ്ങളില്‍ നിന്നും അകലം പാലിക്കുന്ന വ്യക്തിയാണ് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനസ് തുറന്നിരിക്കുകയാണ് താരം. ‘ഞാന്‍ പ്രധാന കഥാപാത്രമാകുന്ന സിനിമകളില്‍, എല്ലാ തീരുമാനങ്ങളും എന്‍റെതാണ്. ചില സമയങ്ങളില്‍, ഭര്‍ത്താക്കന്മാരെയോ കാമുകന്മാരെയോ കേന്ദ്രകഥാപാത്രമാക്കിയുളള കഥകളുമായി സംവിധായകര്‍ വരും. അത് ആവശ്യമാണോയെന്നാണ് ഞാന്‍ ചോദിക്കാറുള്ളത്’ ജയത്തില്‍ മതിമറക്കുകയോ വിജയത്തിൽ തലക്കനം കൂടുകയോ ചെയ്യുന്ന ഒരാളല്ല ഞാന്‍, നല്ലൊരു സിനിമ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ എനിക്കാകുമോയെന്ന ഭയത്തിലാണ് ഞാനെപ്പോഴും ജീവിക്കുന്നതെന്ന് താരം പറയുന്നു.

എന്തുകൊണ്ടാണ് എല്ലായ്‌പ്പോഴും പുരുഷന്മാര്‍ക്കു മാത്രം അധികാരമുണ്ടായിരിക്കുന്നത് എന്നതിന്റെ പ്രശ്‌നമെന്തെന്നാല്‍ സ്ത്രീകള്‍ ഇപ്പോഴും കമാന്‍ഡിങ് റോളിലേക്ക് എത്തിയിട്ടില്ല എന്നതാണ്. ഇതാണ് എനിക്ക് വേണ്ടത്, ഇതാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് പറയാന്‍ അവര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല. ഇതൊരു ജെന്‍ഡര്‍ കാര്യമല്ല. നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ഞാന്‍ പറയുന്നതും കേള്‍ക്കണം’ പുരുഷാധിപത്യത്തെ കുറിച്ചുളള ചോദ്യത്തിന് നയൻസ് മറുപടി നൽകി. ഞാന്‍ ചിന്തിക്കുന്നത് എന്താണെന്നു ലോകം അറിയാന്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ എപ്പോഴും സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. വലിയൊരു ആള്‍ക്കൂട്ടത്തിനിടയില്‍ എനിക്ക് നില്‍ക്കാനാകില്ല, പിന്നെ പല തവണയും മാധ്യമങ്ങള്‍ ഞാന്‍ പറഞ്ഞതിനെ തെറ്റിദ്ധരിച്ചിട്ടുണ്ട്, വളച്ചൊടിച്ചിട്ടുണ്ട്. അതെനിക്ക് കൈകാര്യം ചെയ്യാവുന്നതിലും വലുതാണ്. എന്റെ ജോലി അഭിനയമാണ്..ബാക്കി സിനിമ സംസാരിക്കട്ടെയെന്ന് അഭിമുഖങ്ങളിൽ വരാത്തതിന്റെ കാരണമായി നയന്‍സ് പറയുന്നു.